/indian-express-malayalam/media/media_files/2025/06/12/OfBSBIdeqn1f7xip3MPW.jpg)
ചിത്രം: എക്സ്
Ahmedabad Air india Plane Crash: ഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട് തകർന്നതിനു പിന്നാലെ അമേരിക്കൻ വിമാന കമ്പനിയായ ബോയിംഗിന്റെ ഓഹരികളിൽ വൻ ഇടിവ്. ബോയിംഗിന്റെ അത്യാധുനിക യാത്രാ വിമാനങ്ങളിലൊന്നായ ബോയിംഗ് 787-8 ഡ്രീംലൈനറാണ് അപകടത്തിൽ പെട്ടത്.
ദുരന്ത വാർത്ത പുറത്തുവന്ന് മണിക്കൂറുക്കൾക്കുള്ളിൽ, യുഎസ് പ്രീ മാർക്കറ്റ് വ്യാപാരത്തിൽ ബോയിംഗിന്റെ ഓഹരികളിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
Also Read: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് 91 മരണം; വിമാനത്തിലുണ്ടായിരുന്നത് 242 പേർ
വിമാനം പറന്നുയർന്ന് ഏകദേശം ഒൻപത് മിനിറ്റിനുള്ളിൽ തകർന്ന് വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അപകടം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ''അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് നടത്തുന്ന വിമാനം AI-171 ഇന്ന്, 2025 ജൂൺ 12 ന് ഒരു അപകത്തിൽപ്പെട്ടു. അപകടത്തിന്റെ വിശദാംശങ്ങൾ തേടുകയാണ്- എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Also Read: അഹമ്മദാബാദ് വിമാന അപകടം; വിമാനത്തിൽ 169 ഇന്ത്യക്കാർ, 61 വിദേശികൾ
വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമർന്നതായാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. 625 അടി ഉയർത്തിൽവെച്ചാണ് സിഗ്‌നൽ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നു. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും തീവ്രത വർധിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
എയർ ഇന്ത്യയുടെ പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളാണ് വിമാനം പറത്തിയത്. ഇദ്ദേഹത്തിന് 8200 മണിക്കൂർ വിമാനം ഓടിച്ച പരിചയമുണ്ട്. വിമാനത്തിലെ കോപൈലറ്റിന് 1100 മണിക്കൂർ വിമാനം ഓടിച്ച് പരിചയമുണ്ട്.
Also Read: അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
വിമാനത്താവളം അടച്ചു
അപകടത്തെ തുടർന്ന് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളം അടച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു എന്നിവർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുടെ പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളാണ് വിമാനം പറത്തിയത്. ഇദ്ദേഹത്തിന് 8200 മണിക്കൂർ വിമാനം ഓടിച്ച പരിചയമുണ്ട്. വിമാനത്തിലെ കോപൈലറ്റിന് 1100 മണിക്കൂർ വിമാനം ഓടിച്ച് പരിചയമുണ്ട്.
Read More: അഹമ്മദാബാദ് വിമാന ദുരന്തം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.