scorecardresearch

Ahmedabad Plane Crash: അഹമ്മദാബാദ് വിമാന അപകടം; വിമാനത്തിൽ 169 ഇന്ത്യക്കാർ, 61 വിദേശികൾ

Ahmedabad Air India Plane Crash: അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈൻ വിമാനമാണ് അപകടത്തിൽപെട്ടത്

Ahmedabad Air India Plane Crash: അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈൻ വിമാനമാണ് അപകടത്തിൽപെട്ടത്

author-image
WebDesk
New Update
Air India Ahmedabad-London Plane Crash News

Air India Ahmedabad-London Plane Crash News (Express Photo)

Ahmedabad Air india Plane Crash: അഹമ്മദാബാദ്: തീപിടിത്തമുണ്ടായ എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത് 230 യാത്രക്കാർ. ഇതിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരൻമാരും പോർച്ചുഗിൽ പൗരൻമാരായ ഏഴ് പേരും വിമാനത്തിൽ ഉണ്ടായിരുന്നു. കനേഡിയൻ പൗരനായ ഒരാളും വിമാനത്തിൽ ഉണ്ടായിരുന്നു. രണ്ട് പൈലറ്റുമാരും 10 സ്റ്റാഫുകളും അടക്കം മൊത്തം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 241 പേർ കൊല്ലപ്പെട്ടതായാണ് സൂചന. 204 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ വംശജനായ വിശ്വാസ് കുമാർ രമേഷ് എന്ന ബ്രിട്ടീഷ് പൗരൻ മാത്രമാണ് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്.

Advertisment

Also Read:അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാം മോഹൻ നായിഡു എന്നിവർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി.) ഡയറക്ടർ ജനറലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. 

Air India Ahmedabad-London Plane Crash News
അപകടം ഉണ്ടായ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ
Advertisment

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.47-നാണ് അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈൻ വിമാനം പറന്നുയർന്നത്.

Also Read:അഹമ്മദാബാദ് വിമാന അപകടം; പറന്നുയർന്ന് ഒൻപതാം മിനിറ്റിൽ ആകാശത്ത് അഗ്നിഗോളം, കാരണം വ്യക്തമല്ല

പറന്നുയർന്ന് ഒൻപതാം മിനിറ്റിലാണ് ജനവാസ മേഖലയിൽ വിമാനം തീപിടിത്തത്തെ തുടർന്ന് തകർന്നുവീഴുന്നത്. വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമർന്നിരുന്നു. 625 അടി ഉയർത്തിൽവെച്ചാണ് സിഗ്‌നൽ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിന്റെ മെസ്സിനു മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അപകടം സമയം, ഹോസ്റ്റൽ മെസ്സിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് അവകാശപ്പെട്ടു. നിരവധി മെഡിക്കൽ വിദ്യാർത്ഥികൾക്കും പരുക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റവരെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല.

Also Read:Ahmedabad Plane Crash: അഹമ്മദാബാദിൽ വൻ വിമാന ദുരന്തം; തകർന്നത് ടേക്ക് ഓഫിനിടെ

248 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നു. ഇത് അപകടത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. 

ബോയിംഗിൽ നിന്നുള്ള സംഘത്തോടൊപ്പം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔപചാരിക അന്വേഷണം ആരംഭിക്കും. അതേസമയം, അപകടത്തിന്റെ സംശയാസ്പദമായ കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. 

Read More

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 പേർ

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: