scorecardresearch

Ahmedabad Plane Crash: അഹമ്മദാബാദ് വിമാന അപകടം; പറന്നുയർന്ന് ഒൻപതാം മിനിറ്റിൽ ആകാശത്ത് അഗ്നിഗോളം, കാരണം വ്യക്തമല്ല

Ahmedabad Air India Plane Crash: ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും തീവ്രത വർദ്ധിപ്പിക്കുന്നു

Ahmedabad Air India Plane Crash: ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും തീവ്രത വർദ്ധിപ്പിക്കുന്നു

author-image
WebDesk
New Update
Air India Ahmedabad-London Plane Crash News

Air India Ahmedabad-London Plane Crash News (Express Photo)

Ahmedabad Air india Plane Crash: അഹമ്മദാബാദ്: പറന്നുയർന്ന് ഒൻപതാം മിനിറ്റിലാണ് എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെടുന്നത്. പതിവ് സമയത്തിൽ നിന്ന് അല്പം വൈകി 1.47-നാണ് അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈനർ വിമാനം പറന്നുയർന്നത്.

Advertisment

എന്നാൽ നിമിഷനേരം കൊണ്ട് വിമാനം തീഗോളമായി മാറുകയായിരുന്നു. ലണ്ടനിലെ ഗാറ്റ്‌വിക് എയർപോട്ടിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലണ്ടൻ സമയം വൈകീട്ട് 6.25-നായിരുന്നു വിമാനം അവിടെ എത്തേണ്ടിയിരുന്നത്. 

അപകടകാരണം വ്യക്തമല്ല

വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമർന്നെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. 625 അടി ഉയർത്തിൽവെച്ചാണ് സിഗ്‌നൽ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നു. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും തീവ്രത വർധിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

Also Read: അഹമ്മദാബാദിൽ വൻ വിമാന ദുരന്തം; തകർന്നത് ടേക്ക് ഓഫിനിടെ

625 അടി ഉയർത്തിൽവെച്ചാണ് എയർ ട്രാഫിക് കൺട്രോളിന് അവസാനത്തെ സന്ദേശം വിമാനത്തിൽ നിന്ന് ലഭിച്ചതെന്ന് ഡി.ജി.സി.എ വ്യക്തമാക്കുന്നു. എയർ ഇന്ത്യയുടെ പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളാണ് വിമാനം പറത്തിയത്. ഇദ്ദേഹത്തിന് 8200 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ട്. വിമാനത്തിലെ  കോപൈലറ്റ് ക്ലൈവ് കുന്ദർ 1100 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ട്. 

വിമാനത്തിൽ 242 പേർ

Advertisment

യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവുമടക്കം 242 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 248 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഒന്നിലധികം ഫയർ എഞ്ചിനുകളും ആംബുലൻസുകളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

Air India Ahmedabad-London Plane Crash News
Caption

മരണസംഖ്യ സംബന്ധിച്ച് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ബോയിംഗിൽ നിന്നുള്ള സംഘത്തോടൊപ്പം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔപചാരിക അന്വേഷണം ആരംഭിക്കും. അതേസമയം, അപകടത്തിന്റെ  കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.

Also Read:അഹമ്മദാബാദ് വിമാന ദുരന്തം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അന്താരാഷ്ട്ര റൂട്ടിലേക്കുള്ള ഇന്ധനത്തിന്റെ അളവ് അപകടത്തിനു ശേഷമുള്ള തീപിടിത്തം കൂടുതൽ വഷളാക്കിയിരിക്കാമെന്നും ഇത് രക്ഷാപ്രവർത്തനങ്ങളെ സങ്കീർണമാക്കിയിരിക്കാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, വിമാനാപകടം ലണ്ടനിലെ ഗാറ്റ്‌വിക് എയർപോർട്ടും സ്ഥിരീകരിച്ചു.

വിമാനത്താവളം അടച്ചു

അപകടത്തെ തുടർന്ന് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളം അടച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു എന്നിവർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 

Also Read: സിനിമ കാണാൻ പോലും അനുവാദമില്ല; ക്രൂരകൊലപാതകത്തിന് സോനത്തെ പ്രേരിപ്പിച്ചത് വീട്ടുകാരോടുള്ള പക

ഏറെ ഞെട്ടലുണ്ടാക്കുന്ന അപകടമാണ് ഗുജറാത്തിൽ സംഭവിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു. സ്ഥിതിഗതികൾ ഏകോപിപ്പിക്കുകയാണ്. എല്ലാ വ്യോമയാന ഏജൻസികളോടും അപകടം ഉണ്ടായ സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് വൈദ്യസഹായം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രി പറഞ്ഞു.  

95 പേർ അടങ്ങുന്ന ദുരന്തനിവാരണ സേനയുടെ മൂന്ന് യൂണിറ്റുകൾ ഗാന്ധിനഗറിൽ നിന്ന് അപകടം ഉണ്ടായ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വഡോദരയിൽ നിന്ന് കൂടുതൽ എൻ.ഡി.ആർ.എഫ്. സംഘവും അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.  

Read More

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 പേർ

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: