/indian-express-malayalam/media/media_files/2025/06/12/O7bVZLUBJZXX3mDGV0An.jpg)
Photograph: (X)
Ahmedabad Plane Crash: 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. വ്യാഴാഴ്ച ഉച്ചയോടെ അഹമ്മദാബാദിലെ മേഘാനി പ്രദേശത്താണ് യാത്രാ വിമാനം അപകടത്തിൽപ്പെട്ടത്.
വിമാനം പറന്നുയർന്ന് ഒൻപത് മിനിറ്റിനുള്ളിൽ തകർന്ന് വീഴുകയായിരുന്നു. എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനർ 878-8 എന്ന വലിയ വിമാനമാണ് തകർന്നുവീണത്. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനം പറന്നുയരുന്നതും തകർന്നശേഷം തീ ഗോളമായി മാറുന്നതും ദൃശ്യങ്ങളിൽ കാണാം.
Also Read: അഹമ്മദാബാദിൽ വൻ വിമാന ദുരന്തം; തകർന്നത് ടേക്ക് ഓഫിനിടെ
Tragic
— Anand Narasimhan🇮🇳 (@AnchorAnandN) June 12, 2025
AI Ahmbd -London crashes
London bound AI 171 Boeing 787
*plane crashed into under construction buil
*ahmedabad airport air india plane crash* ahmedabad civil hospital on high alert
As per local police more than 200ppl feared on board.
Plan crashes soon after take off… pic.twitter.com/O839kEHeR4
അപകടത്തിൽ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനുശോചനം രേഖപ്പെടുത്തി. അതീവ ദുഃഖിതനാണെന്നും, അടിയന്തര രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റ യാത്രക്കാർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര ചികിത്സ നൽകാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
Also Read: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 പേർ
95 പേരടങ്ങുന്ന മൂന്നു ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. അപകടം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ''അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് നടത്തുന്ന ഫ്‌ലൈറ്റ് AI-171 ഇന്ന്, 2025 ജൂൺ 12 ന് ഒരു അപകത്തിൽപ്പെട്ടു. അപകടത്തിന്റെ വിശദാംശങ്ങൾ തേടുകയാണ്- എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Read More: സിനിമ കാണാൻ പോലും അനുവാദമില്ല; ക്രൂരകൊലപാതകത്തിന് സോനത്തെ പ്രേരിപ്പിച്ചത് വീട്ടുകാരോടുള്ള പക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.