scorecardresearch

Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Air India Plane Crash in Ahmedabad: നടുക്കുന്നതും ദുഃഖകരവുമായ സംഭവമാണ് ഉണ്ടായതെന്നും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു

Air India Plane Crash in Ahmedabad: നടുക്കുന്നതും ദുഃഖകരവുമായ സംഭവമാണ് ഉണ്ടായതെന്നും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു

author-image
WebDesk
New Update
Air India Ahmedabad-London Plane Crash News

എക്സ‌പ്രസ് ഫൊട്ടോ

Ahmedabad Air india Plane Crash: ഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നടുക്കുന്നതും ദുഃഖകരവുമായ സംഭവമാണ് ഉണ്ടായതെന്നും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ അറിയിച്ചു.

Advertisment

ദുഃഖകരമായ ഈ നിമിഷം ദുരന്തബാധിതരായ ആളുകൾക്കൊപ്പമാണ് തന്റെ മനസ്സ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറെ ഞെട്ടലുണ്ടാക്കുന്ന അപകടമാണ് ഗുജറാത്തിൽ സംഭവിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു. സ്ഥിതിഗതികൾ ഏകോപിപ്പിക്കുകയാണ്. എല്ലാ വ്യോമയാന ഏജൻസികളോടും അപകടം ഉണ്ടായ സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് വൈദ്യസഹായം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രി പറഞ്ഞു.

Also Read:അഹമ്മദാബാദിൽ വൻ വിമാന ദുരന്തം; തകർന്നത് ടേക്ക് ഓഫിനിടെ: വീഡിയോ

Advertisment

 പറന്നുയർന്ന് ഉടൻ തന്നെ, പൈലറ്റ് അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളറെ (എടിസി) ബന്ധപ്പെട്ടിരുന്നുവെന്നും, അതിനുശേഷം എടിസിയുടെ കോളുകൾക്കൊന്നും വിമാനത്തിൽ നിന്ന് പ്രതികരണം ലഭിച്ചില്ലെന്നും ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണത്. നൂറിലേറെ ആളുകൾ മരണപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

Also Read:അഹമ്മദാബാദ് വിമാന ദുരന്തം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്. എയർഇന്ത്യയുടെ വലിയ വിമാനങ്ങളിലൊന്നാണിത്. വിമാനം പറന്നുയർന്ന് ഏകദേശം ഒൻപത് മിനിറ്റിനുള്ളിൽ തകർന്ന് വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അപകടം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ''അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് നടത്തുന്ന ഫ്‌ലൈറ്റ് AI-171 ഇന്ന്, 2025 ജൂൺ 12 ന് ഒരു അപകത്തിൽപ്പെട്ടു. അപകടത്തിന്റെ വിശദാംശങ്ങൾ തേടുകയാണ്- എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Read More: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 പേർ

Flight Crash Ahmedabad Flight Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: