scorecardresearch

പാക്ക് ഭീകര കേന്ദ്രത്തിൽ സ്ഫോടനം; സാധാരണക്കാരടക്കം 24 പേർ കൊല്ലപ്പെട്ടതായി പൊലീസ്

താലിബാൻ ഭീകരർ രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ബോംബ് നിർമ്മാണ വസ്തുക്കൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്

താലിബാൻ ഭീകരർ രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ബോംബ് നിർമ്മാണ വസ്തുക്കൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്

author-image
WebDesk
New Update
Bomb blast

പ്രതീകാത്മക ചിത്രം

ഡൽഹി: വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ സാധാരണക്കാർ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടതായി പൊലീസ്. താലിബാൻ ഭീകരർ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ബോംബ് നിർമ്മാണ വസ്തുക്കൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്.

Advertisment

ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ തിറ താഴ്‌വരയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകളും തകർന്നിട്ടണ്ട്. സ്ത്രീകളും കുട്ടികളും അടക്കം സാധാരണക്കാരായ 10 പേർ കൊല്ലപ്പെട്ടതായി ലോക്കൽ പൊലീസ് ഉദ്യോഗസ്ഥനായ സഫർ ഖാൻ പറഞ്ഞു. സ്ഫോടനത്തിൽ 14 ഭീകരരും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Also Read: അഹമ്മദാബാദ് വിമാനത്താവളം; നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം വേണം: സുപ്രീം കോടതി

താലിബാൻ കമാൻഡർമാരായ അമാൻ ഗുൽ, മസൂദ് ഖാൻ എന്നിവർ രഹസ്യമായി ബോംബ് നിർമ്മാണം നടത്തിയിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരർ സാധാരണക്കാരെ കവചമായി ഉപയോഗിച്ചതായും, മറ്റു ജില്ലകളിലെ പള്ളികളിൽ ആയുധശേഖരം ഒളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

Also Read: എച്ച്-1ബി ഫീസ് വർധന; ഇന്ത്യൻ ഐടി രംഗത്തെ ബാധിക്കില്ലെന്ന് നാസ്‌കോ

ഖൈബർ, ബജൗർ തുടങ്ങി വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ താലിബാൻ വിരുദ്ധ ഓപ്പറേഷൻ സുരക്ഷാസേനകൾ ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാൻ താലിബാനുമായി അടുത്ത ബന്ധമുള്ള പാകിസ്ഥാൻ താലിബാൻ (ടി.ടി.പി) കഴിഞ്ഞ മാസങ്ങളിൽ രാജ്യത്ത് തുടരെ ആക്രമണം നടത്തിവരികയാണ്.

Read More: ഉത്തർ പ്രദേശിൽ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ ജാഥകൾ നിരോധിച്ചു

Pakistan Bomb Blast Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: