scorecardresearch

CP Radhakrishnan: സി.പി. രാധാകൃഷ്ണൻ എൻ.ഡി.എ.യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

നിലവിൽ മഹാരാഷ്ട്ര ഗവർണറായ സി.പി. രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്. 2004 മുതൽ 2007 വരെ ബി.ജെ.പി.യുടെ തമിഴ്‌നാട് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്

നിലവിൽ മഹാരാഷ്ട്ര ഗവർണറായ സി.പി. രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്. 2004 മുതൽ 2007 വരെ ബി.ജെ.പി.യുടെ തമിഴ്‌നാട് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്

author-image
WebDesk
New Update
CP Radhakrishnan

സി.പി. രാധാകൃഷ്ണൻ

NDA Vice Presidential Candidate CP Radhakrishnan:ന്യൂഡൽഹി: സി.പി. രാധാകൃഷ്ണനെ എൻ.ഡി.എ.യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുത്തു. ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി.നദ്ദയാണ് ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ബി.ജെ.പി. പാർലമെന്ററി യോഗത്തിലാണ് രാധാകൃഷ്ണനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. 

Advertisment

"രാഷ്ട്രീയത്തിൽ 40 വർഷത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം, നിരവധി കാര്യങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്," എൻഡിഎ സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് വൈകുന്നേരം പ്രഖ്യാപനം നടത്തിക്കൊണ്ട് ബിജെപി മേധാവി ജെ പി നദ്ദ പറഞ്ഞു.

Also Read:സത്യവാങ്മൂലം സമർപ്പിക്കുക,അല്ലെങ്കിൽ ക്ഷമ ചോദിക്കുക: രാഹുലിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ

നിലവിൽ മഹാരാഷ്ട്ര ഗവർണറായ സി.പി. രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്. 2004 മുതൽ 2007 വരെ ബി.ജെ.പി.യുടെ തമിഴ്‌നാട് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. തിരുപ്പൂർ സ്വദേശിയായ അദ്ദേഹം രണ്ട് തവണ കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

Advertisment

ജാർഖണ്ഡ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, കേരളത്തിന്റെ പ്രഭാരിയായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ എൻ.ഡി.എ.യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പല പേരുകൾ ഉയർന്നു കേട്ടിരുന്നെങ്കിലും സി.പി. രാധാകൃഷ്ണന് അവസരം നൽകാനാണ് ബിജെപി പാർലമെന്റെറി പാർട്ടി യോഗം തീരുമാനം എടുത്തത്.

Also Read:ചില രാഷ്ട്രീയ പാർട്ടികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു: ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കൻമാർക്ക് ഭരണതലത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡു കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ഉപരാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചിരുന്നു. 

Also Read:വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ധൻകറിന്റെ രാജി. രാവിലെ രാജ്യസഭ നിയന്ത്രിച്ചും പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തും കർമനിരതനായിരുന്ന ധൻകർ അന്ന് വൈകീട്ട് രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കാലാവധി പൂർത്തിയാക്കും മുൻപേയുള്ള ധൻകറിന്റെ രാജി. കഴിഞ്ഞ ജൂലൈ 21-നാണ് അദ്ദേഹം രാജിവെച്ചത്. 

അതേസമയം, ഇൻഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചയ്ക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയിലെ എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

Read More: ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്‌ഫോടനം; കത്വയിൽ നാലു മരണം, നിരവധി പേർക്ക് പരിക്ക്

Vice President Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: