scorecardresearch

'ബിജെപിയും കേന്ദ്രസർക്കാരും കളിക്കുന്നത് കേജ്‌രിവാളിന്റെ ജീവിതം വെച്ച്' ; വിമർശനവുമായി എഎപി

കേജ്‌രിവാളിന്റെ കുടുംബവും എഎപിയും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും ജയിലിലെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കാകുലരാണെന്നും സഞ്ജയ് സിംഗ്

കേജ്‌രിവാളിന്റെ കുടുംബവും എഎപിയും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും ജയിലിലെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കാകുലരാണെന്നും സഞ്ജയ് സിംഗ്

author-image
WebDesk
New Update
Aap-Singh

സി.ബി.ഐയുടെ എക്സൈസ് പോളിസി കേസിൽ അറസ്റ്റിലായതിനാൽ കേജ്രിവാൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജീവിതം വെച്ചാണ് ബിജെപിയും കേന്ദ്രസർക്കാരും കളിക്കുന്നതെന്ന് ആം ആദ്മി എംപി സഞ്ജയ് സിംഗ്. കേജ്രിവാളിന് 8.5 കിലോഗ്രാം ശരീരഭാരം കുറയുകയും ജയിലിൽ കിടന്ന് അഞ്ച് തവണ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 മില്ലിഗ്രാമിൽ താഴെ താഴുകയും ചെയ്തതായി എഎപി രാജ്യസഭാംഗമായ സഞ്ജയ് സിംഗ് ആരോപിച്ചു. അദ്ദേഹത്തെ ഉടൻ ജയിലിൽ നിന്ന് പുറത്തുകൊണ്ടുവരികയും വൈദ്യസഹായം നൽകുകയും ചെയ്തില്ലെങ്കിൽ ഗുരുതരമായി തന്നെ എന്തെങ്കിലും സംഭവിക്കാവുന്ന നിലയിലാണ് കേജ്രിവാളിന്റെ ആരോഗ്യനിലയെന്നും സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Advertisment

എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുമ്പോൾ കെജ്രിവാളിന്റെ ശരീര ഭാരം 70 കിലോ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അത് 61.5 കിലോ ആയി കുറഞ്ഞു. പരിശോധനകളൊന്നും നടത്താനാകാത്തതിനാൽ അദ്ദേഹത്തിന്റെ ശരീരഭാരം നിരന്തരം കുറയുന്നതിന്റെ കാരണം അജ്ഞാതമാണ്. ഈ ശരീരഭാരം കുറയുന്നത് ഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണമാണ്, സിംഗ് അവകാശപ്പെട്ടു.

കേജ്‌രിവാളിന്റെ കുടുംബവും എഎപിയും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും ജയിലിലെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കാകുലരാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു. 'അദ്ദേഹത്തെ ജയിലിൽ അടച്ച് ജീവിതം കൊണ്ട് കളിക്കുകയാണ് ബിജെപിയുടെയും കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റേയും ലക്ഷ്യം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ അവർ ഗൂഢാലോചന നടത്തുകയാണ്,” സിംഗ് ആരോപിച്ചു.

ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ വെള്ളിയാഴ്ച ഡൽഹി മുഖ്യമന്ത്രിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സി.ബി.ഐയുടെ എക്സൈസ് പോളിസി കേസിൽ അറസ്റ്റിലായതിനാൽ കേജ്രിവാൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്. 

Read More

Advertisment
Arvind Kejriwal Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: