/indian-express-malayalam/media/media_files/uploads/2017/05/amit-shah-7592.jpg)
ഫയൽ ചിത്രം
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ (ഭേദഗതി) നിയമം (സിഎഎ) തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. അടുത്തിടെ ബിജെപി അധികാരത്തിലുള്ള ഉത്തരാഖണ്ഡ് രാജ്യത്ത് സി എ എ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോവുകയാണെന്ന് ഷാ കുറ്റപ്പെടുത്തി. 'സിഎഎ കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, അഭയാർഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുമെന്നും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു, ”ഇടി നൗ ഗ്ലോബൽ സമ്മിറ്റ് 2024 ൽ അമിത് ഷാ പറഞ്ഞു.
പൗരത്വം നൽകാനാണ് സിഎഎ കൊണ്ടുവന്നതെന്നും ആരുടേയും പൗരത്വം എടുത്തുകളയാനല്ലെന്നും ഷാ വ്യക്തമാക്കി.“നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സമുദായം പ്രകോപിതരാകുന്നു. എന്നാൽ നിയമത്തിൽ വ്യവസ്ഥകളില്ലാത്തതിനാൽ സിഎഎയ്ക്ക് ആരുടെയും പൗരത്വം കവർന്നെടുക്കാനാകില്ല. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന നടപടിയാണ് സിഎഎ, ”അദ്ദേഹം പറഞ്ഞു.
2019-ൽ മോദി സർക്കാർ അവതരിപ്പിച്ച സിഎഎ, ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡിപ്പിക്കപ്പെടുന്ന അമുസ്‌ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് ലക്ഷ്യമിടുന്നത്. അതിനിടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കവെ, ബിജെപിക്ക് 370 സീറ്റുകളും എൻഡിഎയ്ക്ക് 400-ലധികം സീറ്റുകളും ലഭിച്ച് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഷാവ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് യാതൊരു സംശയവുമില്ലെന്നും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രതിപക്ഷ ബെഞ്ചുകളിൽ തന്നെ ഇരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷാ ഉറപ്പിച്ചു പറഞ്ഞു. “ഞങ്ങൾ ആർട്ടിക്കിൾ 370 (ഭരണഘടനയുടെ, പഴയ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയത്) റദ്ദാക്കി. അതിനാൽ രാജ്യത്തെ ജനങ്ങൾ ബി.ജെ.പിയെ 370 സീറ്റുകളും എൻ.ഡി.എയെ 400-ലധികം സീറ്റുകളും നൽകി അനുഗ്രഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഇടി നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2024 ൽ ഷാ പറഞ്ഞു.
Read More
- നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി അടുക്കാൻ ജഗൻ മോഹൻ റെഡ്ഡി
- നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
- അഴിമതിക്കേസുകളുടെ കൂട്ടം മുതൽ പണപ്പെരുപ്പവും കിട്ടാക്കടങ്ങളും വരെ; ധവളപത്രത്തിന്റെ രാഷ്ട്രീയം
- ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ എങ്ങനെ പോരാടണമെന്ന് ബംഗാൾ വഴി കാട്ടും; മമതാ ബാനർജി
- '10 സാൽ അന്യായ് കാൽ'; മോദി സർക്കാരിനെതിരെ ബ്ലാക്ക് പേപ്പറുമായി കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.