scorecardresearch

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം; സിദ്ധരാമയ്യയുടെ മകനെതിരെ ബിജെപി പരാതി

മുൻ എംഎൽഎ കൂടിയായ യതീന്ദ്ര സിദ്ധരാമയ്യയ്ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വമാണ് പരാതി നൽകിയിരിക്കുന്നത്

മുൻ എംഎൽഎ കൂടിയായ യതീന്ദ്ര സിദ്ധരാമയ്യയ്ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വമാണ് പരാതി നൽകിയിരിക്കുന്നത്

author-image
WebDesk
New Update
Yatheendra

യതീന്ദ്ര സിദ്ധരാമയ്യയ്ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വമാണ് പരാതി നൽകിയിരിക്കുന്നത് (Photo: X/ @Dr_Yathindra_S)

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരായ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സിദ്ധരാമയ്യയുടെ മകനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. മുൻ എംഎൽഎ കൂടിയായ യതീന്ദ്ര സിദ്ധരാമയ്യയ്ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വമാണ് പരാതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ യതീന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ബിജെപി ആരോപിക്കുന്നു. 

Advertisment

“ഇത് ഞങ്ങളുടെ നേതാക്കൾക്കെതിരായ വ്യക്തിപരമായ ആക്രമണമാണ്. തികച്ചും അപലപനീയമായ പ്രസ്താവനയാണ് യതീന്ദ്ര സിദ്ധരാമയ്യ നടത്തിയത്, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരായ വ്യക്തിപരമായ ആക്രമണമാണെന്നും കത്തിൽ പറയുന്നു.

ചാമരാജനഗര ജില്ലയിലെ ഹനൂർ പട്ടണത്തിൽ ഒരു പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയായിരുന്നു യതീന്ദ്രയുടെ വിവാദമായ വിമർശനങ്ങൾ. “ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും റൗഡിയുമാണ്; ഗുജറാത്തിൽ നിന്നും അദ്ദേഹത്തെ കൊലക്കുറ്റം ചുമത്തിയാണ് നാടുകടത്തിയത്, അങ്ങനെയുള്ളവരെയാണ് തന്റെ അരികിൽ നിർത്തി മോദി രാഷ്ട്രീയം കളിക്കുന്നത് " യതീന്ദ്ര പറഞ്ഞു. 

ആരോപണത്തെ അപലപിച്ച സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര, മുൻ നിയമസഭാംഗവും മുഖ്യമന്ത്രിയുടെ മകനും എന്ന നിലയിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും പരാമർശങ്ങളിൽ യതീന്ദ്ര മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Advertisment

Read More

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: