/indian-express-malayalam/media/media_files/C9NLhsFi42CDBgohYiFW.jpg)
ഡൽഹി: ബിജെപിയുടെ പ്രധാന പ്രചരണ വിഷയമായിരുന്ന 'അയോദ്ധ്യയിലെ രാമക്ഷേത്രം' ഉൾക്കൊള്ളുന്ന ഫൈസാബാദ് നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിലവിലെ ഫൈസാബാദ് എംപി ലല്ലു സിംഗ് ആണ് തോറ്റത്.
സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അവധേഷ് പ്രസാദിനോടാണ് അദ്ദേഹം പരാജയം സമ്മതിച്ചത്. അയോധ്യയിലെ രാമക്ഷേത്രം നിലനിൽക്കുന്ന മണ്ഡലത്തിലെ തോൽവി ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കുന്ന ഘടകമാണ്. ഉത്തർപ്രദേശിൽ ഇന്ത്യ മുന്നണി അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് നടത്തിയത്.
ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണി 40 സീറ്റുകളിലും സമാജ്‌വാദി പാർട്ടി 33ലും കോൺഗ്രസ് ഏഴിലും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 39 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി - 36, രാഷ്ട്രീയ ലോക്ദൾ - 2 (ബാഗ്പത്, ബിജ്നോർ), അപ്നാ ദൾ - 1 (സോനേലാൽ), മിർസാപൂർ എന്നിവിടങ്ങളിലാണ് ലീഡ് ചെയ്യുന്നത്.
ഉത്തർപ്രദേശ് മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ ദിനേശ് സിങ്ങിനെ പരാജയപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് റായ്ബറേലി മണ്ഡലത്തിൽ നാല് ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, ഉത്തർപ്രദേശിലെ ഖേരി മണ്ഡലത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര 'തേനി' ഇന്ന് 25,494 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഉത്കർഷ് വർമ്മ 'മധുർ' ആണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിൻ്റെ ഭാര്യ ഡിംപിൾ യാദവ് മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. പരമ്പരാഗതമായ പാർട്ടി കോട്ടയാണ് നിലനിർത്തിയത്. യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള യുപി സർക്കാരിലെ മന്ത്രി ജയ് വീർ സിങ്ങിനെയാണ് ഡിംപിൾ യാദവ് പരാജയപ്പെടുത്തിയത്. 1,99,175 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അവരുടെ വിജയം.
Read More
- KeralaLok Sabha Election Result 2024 Live: കേരളത്തിൽ യുഡിഎഫ് തരംഗം
- Lok Sabha Election Result 2024 Live: എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തർ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം
- Lok Sabha Top Constituencies Result 2024 Live: തൃശൂരിൽ മുന്നേറ്റവുമായി സുരേഷ് ഗോപി, കേരളത്തിൽ താമര വിരിയുമോ?
- വോട്ടെണ്ണല് കേന്ദ്രത്തിൽ നടക്കുന്നത് എന്തെല്ലാമാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.