scorecardresearch

ബിൽക്കിസ് ബാനു കേസ്: കീഴടങ്ങാൻ സമയം വേണമെന്ന പ്രതികളുടെ ഹർജി കോടതി സ്വീകരിച്ചു

ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളോട് രണ്ടാഴ്ചയ്ക്കകം ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്ന് ജനുവരി എട്ടിന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു

ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളോട് രണ്ടാഴ്ചയ്ക്കകം ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്ന് ജനുവരി എട്ടിന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു

author-image
WebDesk
New Update
Bano Case convicts

ഫയൽ ചിത്രം

ഡൽഹി: കീഴടങ്ങാൻ സമയം ആവശ്യപ്പെട്ടുകൊണ്ട് ബിൽക്കിസ് ബാനു കേസിലെ പ്രതികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇളവ് ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇവരോട് കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ശിക്ഷാ ഇളവ് റദ്ദ് ചെയ്തുള്ള വിധിക്ക് തൊട്ടുപിന്നലെ പ്രതികളെല്ലാം തന്നെ ഒളിവിൽ പോകുകയായിരുന്നു. 

Advertisment

ഹർജി പരിഗണിച്ച ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച്, കേസ് പരിഗണിച്ച ബെഞ്ച് പുനഃസംഘടിപ്പിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഉത്തരവുകൾ ലഭിക്കാൻ രജിസ്‌ട്രിയോട് നിർദേശിച്ചു. 

ഹർജി പരിഗണിച്ച ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച്, കേസ് പരിഗണിച്ച ബെഞ്ച് പുനഃസംഘടിപ്പിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഉത്തരവുകൾ ലഭിക്കാൻ രജിസ്‌ട്രിയോട് നിർദേശിച്ചു. ജസ്റ്റിസുമാരായ നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

11 പ്രതികൾക്ക് ഗുജറാത്ത് സർക്കാർ അനുവദിച്ച ഇളവ് റദ്ദാക്കിക്കൊണ്ട്, ജനുവരി 8 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തുടർന്ന്  പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിൽ അധികാരികൾക്ക് മുൻപാകെ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചിരുന്നു.എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 

Advertisment

കീഴടങ്ങാൻ കോടതി നിശ്ചയിച്ച സമയപരിധി ജനുവരി 21-ന് അവസാനിക്കുമെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് കീഴടങ്ങാൻ സാവകാശം അനുവദിക്കണമെന്ന ഹർജി ജനുവരി 19 ന് പരിഗണിക്കാമന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതുവരെ മൂന്ന് പ്രതികൾ മാത്രമാണ് ഇത് സംബന്ധിച്ച് ഹർജി സമർപ്പിച്ചിട്ടുള്ളത്. 

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതിനും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ് പ്രതികൾ . ഈ ശിക്ഷയിലാണ് 11 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനമെടുത്തത്. 

Read More

Supreme Court Bilkis Bano

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: