/indian-express-malayalam/media/media_files/jm48NklFOr9AAMhM9st1.jpg)
ഫൊട്ടോ: ( screengrab/ YouTube)
പാട്ന: അവസാന വട്ട ട്വിസ്റ്റും നൽകിക്കൊണ്ട് ബിഹാറിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയം നേടി മുഖ്യമന്ത്രി നിതാഷ് കുമാറും എൻഡിഎയും. മൂന്ന് ആർ ജെ ഡി എംഎൽഎമാരുടെ കൂറുമാറ്റത്തിന് സാക്ഷ്യം വഹിച്ച വിശ്വാസ വോട്ടെടുപ്പിൽ 130 പേരുടെ പിന്തുണയോടെയാണ് നിതീഷ് കുമാർ തന്റെ വിജയം ഉറപ്പിച്ചത്. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) വോട്ടെടുപ്പിൽ പങ്കെടുക്കാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് ശേഷവും സഭയിൽ തുടർന്ന ആർജെഡി എംഎൽഎമാരായ പ്രഹ്ലാദ് യാദവ്, നീലം ദേവി, ചേതൻ ആനന്ദ് എന്നിവരാണ് നിതീഷിന് അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത്.
ജെഡി(യു), ആർജെഡി, കോൺഗ്രസ് സഖ്യമായ മഹാഗതബന്ധനിൽ നിന്ന് നിതീഷ് എൻഡിഎ ബ്ലോക്കിലേക്ക് കൂറുമാറി രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. താൻ ആരംഭിച്ച സംരംഭങ്ങളുടെ ക്രെഡിറ്റ് ആർജെഡി ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്ന് നിതീഷ് കുമാർ നിയമസഭയിൽ പറഞ്ഞു. 15 വർഷം സംസ്ഥാനം ഭരിച്ച ലാലു പ്രസാദ്-റാബ്‌റി ദേവി സർക്കാരുകൾ ബിഹാറിന്റെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും നിതീഷ് ആരോപിച്ചു.
വോട്ടെടുപ്പിന് മുന്നോടിയായി, സ്പീക്കർ അവധ് ബിഹാരി ചൗധരിക്ക് എതിരായ അവിശ്വാസ പ്രമേയം നിയമസഭ പാസാക്കി, പുറത്താക്കലിനെ അനുകൂലിച്ച് 125 അംഗങ്ങൾ വോട്ട് ചെയ്തു. തിങ്കളാഴ്ചത്തെ പരിശോധനയ്ക്ക് മുന്നോടിയായി, 'വേട്ടയാടൽ' ആശങ്കകൾക്കിടയിൽ കോൺഗ്രസ് കഴിഞ്ഞയാഴ്ച തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. ആർജെഡിയുടെ എംഎൽഎമാർ തേജസ്വി യാദവിന്റെ വീട്ടിൽ ഒരുമിച്ച് തങ്ങുകയായിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയു തങ്ങളുടെ 40 എംഎൽഎമാരെ സംസ്ഥാന തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് താമസിപ്പിച്ചിരുന്നത്.
243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യ 122 ആയിരുന്നു. ഈ സ്ഥാനത്താണ് 130 പേരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഒരിക്കൽ കൂടി പുതിയ സഖ്യത്തിന് കീഴിൽ നിതീഷ് തന്റെ അധികാരം ഉറപ്പിച്ചിരിക്കുന്നത്.
Read More
- മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു; ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന
- നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി അടുക്കാൻ ജഗൻ മോഹൻ റെഡ്ഡി
- നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
- അഴിമതിക്കേസുകളുടെ കൂട്ടം മുതൽ പണപ്പെരുപ്പവും കിട്ടാക്കടങ്ങളും വരെ; ധവളപത്രത്തിന്റെ രാഷ്ട്രീയം
- ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ എങ്ങനെ പോരാടണമെന്ന് ബംഗാൾ വഴി കാട്ടും; മമതാ ബാനർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.