/indian-express-malayalam/media/media_files/uploads/2020/02/nitish-kumar-iemalayalam.jpg)
പട്ന: വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് പങ്കുവയ്ക്കുന്നതിൽ എൻഡിഎ ഘടകകക്ഷികൾ ധാരണയിലെത്തി. സീറ്റ് ധാരണ പ്രകാരം 243 അംഗ നിയമസഭയിൽ 122 സീറ്റുകളിൽ ജെഡിയു മത്സരിക്കുമെന്ന് പാർട്ടി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ അറിയിച്ചു. ബിജെപി 121 സീറ്റുകളിലാണ് മത്സരിക്കുക. 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു 141 സീറ്റിലും ബിജെപി 102 സീറ്റുലുമായിരുന്നു മത്സരിച്ചത്.
"ജെഡിയുവിന് 122 സീറ്റുകൾ അനുവദിച്ചു. ആ ക്വാട്ട പ്രകാരം ഞങ്ങൾ 7 സീറ്റുകൾ എച്ച്എഎമ്മിന് നൽകുന്നു. ബിജെപിക്ക് 121 സീറ്റുകളുണ്ട്. ചർച്ചകൾ നടക്കുന്നുണ്ട്, വികാസ്ഷീൽ ഇൻസാൻ പാർട്ടിക്ക് അവരുടെ ക്വാട്ട പ്രകാരം ബിജെപി സീറ്റുകൾ അനുവദിക്കും,” നിതീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read More: ബീഹാർ മഹാസഖ്യം; ആർജെഡിക്ക് 144 സീറ്റ്; കോൺഗ്രസ്സ് 70 സീറ്റിൽ മത്സരിക്കും
വളരെയധികം നാടകീയതകൾക്കിടയിലാണ് നിതീഷ് കുമാറിന്റെ പത്രസമ്മേളനം നടന്നത്. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയുമായുള്ള സഖ്യം തകർക്കാനാവില്ലെന്ന് ബിജെപി ഒരു പ്രസ്താവന ഇറക്കിയതിന് ശേഷമാണ് നിതീഷ് കുമാർ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
സംസ്ഥാന തിരഞ്ഞെടുപ്പിൽ മുന്നണിയുടെ ഭാഗമാവുന്നില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് എൻഡിഎയുടെ സീറ്റ് ധാരണ സംബന്ധിച്ച് നിതീഷ് കുമാറിന്റെ പ്രഖ്യാപനം വരുന്നത്. അടുത്ത ബിഹാർ സർക്കാർ “ബിജെപി-എൽജെപി സർക്കാർ” ആയിരിക്കുമെന്ന് എൽജെപി നേരത്തേ അവകാശപ്പെട്ടിരുന്നു. "നിതീഷ് കുമാറാണ് ബീഹാറിലെ ഞങ്ങളുടെ നേതാവ് എന്നതിൽ സംശയമില്ല. കേന്ദ്രത്തിൽ എൽജെപിയാണ് ഞങ്ങളുടെ സഖ്യകക്ഷി," എന്ന് സംസ്ഥാന ബിജെപി മേധാവി സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു.
ജെഡിയുവിന്റെ സഹായത്താലാണ് രാം വിലാസ് പാസ്വാൻ രാജ്യസഭാ എംപിയായതെന്ന് നിതീഷ് കുമാർ പറഞ്ഞു. "രാം വിലാസ് പാസ്വാൻ അനാരോഗ്യനാണ്. അദ്ദേഹം സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജെഡിയുവിന്റെ സഹായമില്ലാതെയാണോ അദ്ദേഹം രാജ്യസഭയിലെത്തിയത്? ബീഹാർ വിധാൻ സഭയിൽ അവർക്ക് എത്ര സീറ്റുകളുണ്ട്? രണ്ട്. അതിനാൽ ബിജെപി-ജെഡിയു സഖ്യമാണ് അദ്ദേഹത്തിന് രാജ്യസഭാ ടിക്കറ്റ് നൽകിയത്, ”ബീഹാർ മുഖ്യമന്ത്രി പറഞ്ഞു.
ചിരാഗ് പാസ്വാന്റെ പേര് പരാമർശിക്കാതെ, നിതീഷ് എൽജെപി മേധാവിയെ പരോക്ഷമായി ലക്ഷ്യംവച്ചു, “എന്റെ ജോലി ചെയ്യുന്നതിൽ ഞാൻ വിശ്വസിക്കുന്നു. ചില ആളുകൾ അനുചിതമായ എന്തെങ്കിലും പറയുന്നതിൽ നിന്ന് ആനന്ദം നേടുന്നുവെങ്കിൽ, അവർ അത് ചെയ്തോട്ടെ. ഇത് എന്നെ അലട്ടുന്നില്ല,” നിതീഷ് പറഞ്ഞു.
Read More: ഹാഥ്‌റസ് സംഭവം അസാധാരണം, ഞെട്ടിപ്പിക്കുന്നത്; യുപി സർക്കാരിനോട് സത്യവാങ്‌മൂലം തേടി സുപ്രീം കോടതി
“നിതീഷ് കുമാർ നമ്മുടെ മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഏത് പാർട്ടിക്ക് എത്ര സീറ്റുകൾ ലഭിക്കുന്നു എന്നത് പ്രശ്നമല്ല, ” എന്ന് വോട്ടെടുപ്പിന് ശേഷമുള്ള സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി മറുപടി പറഞ്ഞു.
ഞായറാഴ്ച, എൽജെപി മേധാവി ചിരാഗ് പാസ്വാൻ “ജെഡിയുമായുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ” പറഞ്ഞ് സഖ്യത്തിൽ നിന്ന് പുറത്തുകടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിൽ എൻഡിഎയുമായി സഖ്യം തുടരുമെന്ന് ചിരാഗ് പാസ്വാൻ ആവർത്തിച്ചു. , എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ ജെഡിയുവിനെതിരെ സ്ഥാനാർത്ഥികളെ നിർത്തുമെന്നും എന്നാൽ ബിജെപിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും പാർട്ടി വ്യക്തമാക്കി.
നേരത്തേ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ധാരണ പ്രഖ്യാപിച്ചു. ആർജെഡി 144 സീറ്റുകളിലും കോൺഗ്രസ് 70 സീറ്റുകളിലും മത്സരിക്കുന്നതിനാണ് ധാരണയെത്തിയത്. മഹാസഖ്യത്തിന്റെ ഭാഗമായി ഇടതുപാർട്ടികൾ 29 മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടും. സി.പി.ഐ (എം.എൽ) -19 സി.പി.ഐ, സി.പി.ഐ- ആറ്, സി.പി.എം- നാല് എന്നിങ്ങനെയാണ് ഇട് കക്ഷികളുടെ സീറ്റുകൾ.
ഒക്ടോബർ നവംബർ മാസങ്ങളിലായാണ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.
Read More: Bihar elections: NDA reaches seat-sharing deal, JD(U) to contest on 122 seats, BJP one less
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.