scorecardresearch

മുംബൈയെ ഇളക്കിമറിച്ച് രാഹുലിന്റെ ന്യായ് യാത്ര; ശക്തിപ്രകടനത്തിന് ഒരുങ്ങി 'ഇന്ത്യ മുന്നണി'

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ ന്യായ് യാത്രയുടെ സമാപന സമ്മേളന വേദിയാണ് പ്രതിപക്ഷത്തിന് പ്രതീക്ഷയുടെ തുരുത്തായി മാറുന്നത്. മുംബൈയിലെ ഐക്കണിക് ശിവാജി പാർക്കിൽ ഇന്ന് വൈകിട്ട് ഇന്ത്യാ ബ്ലോക്ക് അതിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ ന്യായ് യാത്രയുടെ സമാപന സമ്മേളന വേദിയാണ് പ്രതിപക്ഷത്തിന് പ്രതീക്ഷയുടെ തുരുത്തായി മാറുന്നത്. മുംബൈയിലെ ഐക്കണിക് ശിവാജി പാർക്കിൽ ഇന്ന് വൈകിട്ട് ഇന്ത്യാ ബ്ലോക്ക് അതിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bharat Jodo Nyay Yatra | Rahul Gandhi

ഞായറാഴ്ച രാവിലെ മണിഭവനിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുൽ പൊതുറാലി നയിച്ചു (ഫൊട്ടോ: X/ Rahul Gandhi)

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയുമായുള്ള വലിയ പോരാട്ടത്തിന് തയ്യാറെടുത്ത് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ മുന്നണി'. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ ന്യായ് യാത്രയുടെ സമാപന സമ്മേളന വേദിയാണ് പ്രതിപക്ഷത്തിന് പ്രതീക്ഷയുടെ തുരുത്തായി മാറുന്നത്. മുംബൈയിലെ ഐക്കണിക് ശിവാജി പാർക്കിൽ ഇന്ന് വൈകിട്ട് ഇന്ത്യാ ബ്ലോക്ക് അതിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.

Advertisment

രണ്ട് മാസത്തിനിടെ 15 സംസ്ഥാനങ്ങളിലൂടെ 6,700 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച രാഹുലിൻ്റെ 'ഭാരത് ജോഡോ ന്യായ് യാത്ര' ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ബിആർ അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമിയിൽ സമാപിച്ചു. ഞായറാഴ്ച രാവിലെ മണിഭവനിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുൽ പൊതുറാലി നയിച്ചു.

ഇന്ത്യ സഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും മെഗാ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും അണിനിരക്കും. അതേസമയം, സിപിഎമ്മും സിപിഐയും പരിപാടിയിൽ നിന്നും വിട്ടുനിന്നേക്കും. മണിപ്പൂരിലെ മലയിടുക്കുകളിൽ തുടങ്ങി ഹിന്ദി ഹൃദയഭൂമിയിലൂടെ അറബിക്കടലോരത്തെത്തിയാണ് രണ്ടാം ജോഡോ യാത്രയുടെ സമാപനം. 15 സംസ്ഥാനങ്ങളിലൂടെ 6000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് സമാപനം. മണിപ്പൂരിലെ മുറിവേറ്റ മനുഷ്യരുടെ കൂടെയെന്ന് പ്രഖ്യാപിച്ചാണ് യാത്രയുടെ തുടക്കം.

Advertisment

എൻസിപി (ശരദ് പവാർ) വിഭാഗം തലവൻ ശരദ് പവാർ, ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി, ഡിഎംകെ നേതാക്കാൾ എന്നിവരുൾപ്പെടെയുള്ള മുൻനിര പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുന്ന മുംബൈ റാലിയിൽ ഇന്ത്യൻ സംഘത്തിൻ്റെ ശക്തി പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായി സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് , ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎൽ-എൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാർചാര്യ, നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള, അരവിന്ദ് കെജ്രിവാളിൻ്റെ പ്രതിനിധിയായ ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്, വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്കർ എന്നിവരെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

സമാപന സമ്മേളനത്തിന് കരുത്ത് പകര്‍ന്ന് ശിവസേന - എൻസിപി - കോണ്‍ഗ്രസ് സഖ്യം സജീവമാണ്. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളത്തിലറങ്ങിയ ബിജെപിയ്ക്ക് മുന്നിൽ മഹാവികാസ് അഘാഡി കരുത്ത് കാട്ടാനൊരുങ്ങിയിട്ടുണ്ട്. ഒരു സീറ്റു പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത മഹാവികാസ് അഘാഡിയുടെ തെരഞ്ഞടുപ്പ് ചിത്രവും ഇന്ന് തെളിയും. ശിവാജി പാര്‍ക്കിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ഇന്ത്യ സഖ്യത്തിന്‍റെ ലോക്സഭ തെര‌‌ഞ്ഞെടുപ്പ് പോരാട്ടവും ഇവിടെ തുടങ്ങും.

Read More:

Rahul Gandhi Opposition India Alliance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: