scorecardresearch

RCB Victory Parade Stampede: ബെംഗളൂരു അപകടം; ആർസിബിക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസ്

Bangalore Stampede News: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Bangalore Stampede News: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

author-image
WebDesk
New Update
bangalore stampede

എക്സ്‌പ്രസ് ഫൊട്ടോ

Bengaluru Chinnaswamy Stadium Stampede: ബെംഗളൂരു: വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 11 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Advertisment

ഭാരതീയ ന്യായ സംഹിതയിലെ 105, 115, 118, 190,132, 125(12), 142, 121 എന്നീ വകുപ്പുകൾ പ്രകാരമാണ് ആർ‌സി‌ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. ദാരണസംഭവമുണ്ടായി ഒരു ദിവസത്തിനു പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ, ആർസിബിക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനും പൊലീസ് കമ്മീഷണർ ബി. ദയാനന്ദയ്ക്കും നോട്ടീസ് നൽകുമെന്ന് മജിസ്റ്റീരിയൽ അന്വേഷണത്തിന് നിയോഗിച്ച അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജി. ജഗദീഷ അറിയിച്ചു.

Also Read: 'ഞങ്ങൾ ഒപ്പമുണ്ട്'; 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ആർസിബി

Advertisment

അതേസമയം, ദാരുണസംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുകയാണ് ബിസിസിഐയും സർക്കാരും. ഇത്തരം സംഭവങ്ങൾ ശ്രദ്ധിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്നാമാണ് ബിസിസിഐയുടെ വാദം. എന്നാൽ പരിപാടി സംഘടിപ്പിച്ചത് കർണാടക ക്രിക്കറ്റ് അസോസിയേഷനാണെന്നും സംസ്ഥാന സർക്കാരിന് പങ്കില്ലെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്.

Also Read: ബെംഗളൂരു അപകടം; ശ്രദ്ധിക്കേണ്ടത് സർക്കാരെന്ന് ബി.സി.സി.ഐ.; സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി

ഐപിഎൽ ടൂർണമെന്റ് പൂർത്തിയാകുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചുവെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ഐപിഎൽ മത്സരങ്ങൾ പൂർത്തിയായാൽ പിന്നീട് ഫ്രാഞ്ചൈസിയും ടീമും അവരുടെ ഹോം ഗ്രൗണ്ടിൽ എന്തു ചെയ്യുന്നുവെന്നത് ബിസിസിഐ അന്വേഷിക്കാറില്ല. ഇത്തരം പരിപാടികൾ നടത്തുന്നതിന് ബിസിസിഐയുടെ അനുമതി വാങ്ങേണ്ട കാര്യമില്ല- ദേവജിത് സൈകിയ പറഞ്ഞു.

Also Read:ആസൂത്രണത്തിലെ അഭാവം, ആശയക്കുഴപ്പം, ജനബാഹുല്യം; ബെംഗളൂരു അപകടത്തിന് നിരവധി കാരണങ്ങൾ

11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 50 ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Read More: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം; അന്വേഷണം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

Fire Karnataka Royal Challengers Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: