scorecardresearch

RCB Victory Parade Stampede: ആസൂത്രണത്തിലെ അഭാവം, ആശയക്കുഴപ്പം, ജനബാഹുല്യം; ബെംഗളൂരു അപകടത്തിന് നിരവധി കാരണങ്ങൾ

RCB Victory Parade Stampede: മൂന്നര ലക്ഷത്തോളം ആളുകളാണ് പരിപാടിയ്ക്കായി തിങ്ങിക്കൂടിയത്. ഇവരെ നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് 5000 പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്

RCB Victory Parade Stampede: മൂന്നര ലക്ഷത്തോളം ആളുകളാണ് പരിപാടിയ്ക്കായി തിങ്ങിക്കൂടിയത്. ഇവരെ നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് 5000 പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്

author-image
WebDesk
New Update
banglore accident

ബെംഗളൂരുവിൽ അപകടം ഉണ്ടായ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ

RCB Victory Parade Stampede: ബെഗളൂരു: ഐ.പി.എൽ. കിരീടം നേടിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ വിജയഘോഷവേളയിൽ 11 പേരുടെ മരണത്തിടയാക്കിയ അപകടത്തിന് കാരണങ്ങൾ നിരവധി. ആസൂത്രണത്തിൽ തുടങ്ങി സംഘാടനത്തിലും സുരക്ഷയിലും വരെ പിഴവുകളാണ് പരിപാടിയിൽ ഉടനീളം ഉണ്ടായിരുന്നത്.

Advertisment

Also Read: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം; അന്വേഷണം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

തിക്കിലും തിരക്കിലുപ്പെട്ട് 11 പേരാണ് മരിച്ചത്. 47-പേരാണ് പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. അപകടത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തുമെന്ന് സർക്കാർ പറയുമ്പോഴും പരിപാടിയിൽ ഉടനീളമുണ്ടായ പിഴവുകളെപ്പറ്റി സംഘാടകരും അധികൃതരും ഇനിയും മിണ്ടുന്നില്ല. 

ആസൂത്രണത്തിലെ പിഴവുകൾ

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർ.സി.ബി. ഐ.പി.എൽ.കിരീടം സ്വന്തമാക്കിയതിന്റെ ആഘോഷങ്ങളാണ് ബെഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്നത്. ആരാധകർ തിങ്ങിനിറയുമെന്ന് വ്യക്തമായി അറിയാവുന്ന സംഘാടകർ ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ ഒന്നും സ്വീകരിച്ചിരുന്നില്ല. 

Advertisment

പോലീസ് പറയുന്നതനുസരിച്ച്, ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ഏകദേശം 5000 പേരാണ് ഉണ്ടായിരുന്നത്. സമയം പിന്നിടും തോറും ആളുകളുടെ എണ്ണവും കൂടി വന്നു. ആദ്യം വിധാൻ സൗധയിൽ നിന്ന് ചിന്ന സ്വാമി സ്‌റ്റേഡിയത്തിലേക്ക് തുറന്ന് ബസിൽ താരങ്ങളുടെ പരേഡ് ഉണ്ടാകുമെന്നായിരുന്നു സംഘാടകർ അറിയിച്ചത്. എന്നാൽ, സുരക്ഷാകാരണങ്ങൾ ഇത് റദ്ദാക്കി. ഇതറിയാതെ നിരവധി പേരാണ് എം.ജി.റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ കാത്തുനിന്നത്. 

Also Read: ദുരന്തമായി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം; നിരവധി പേർക്ക് പരിക്ക്

തുറന്ന ബസിലുള്ള പരേഡ് ഇല്ലെന്ന് അറിഞ്ഞവർ കൂട്ടത്തോടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ കവാടത്തിലേക്ക് ഓടിക്കൂടി. പാസില്ലാത്തവർ കൂട്ടത്തോടെ വിവിധ ഗേറ്റുകളിൽ ഒത്തുകൂടിയത് വലിയ തിരക്കിന് കാരണമായി. ഇത് അപകടത്തിലേക്ക് നയിച്ച പ്രധാനകാരണങ്ങളിലൊന്നാണ്. സ്‌റ്റേഡിയത്തിന്റെ ഏഴാ നമ്പർ ഗേറ്റിലാണ് വലിയ അപകടം ഉണ്ടായത്. 

പാസിനെ സംബന്ധിച്ചുള്ള ആശയകുഴപ്പം

ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. പരിമിതമായ പാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഫ്രീ പാസുണ്ടെന്ന് പ്രചാരണം വൻതോതിൽ ജനക്കൂട്ടത്തിന് കാരണമായി. സ്റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആൾക്കൂട്ടം രൂപം കൊണ്ടതായും ബാരിക്കേഡ് മറികടന്ന് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നും സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. 

Also Read:പിടഞ്ഞു വീണ് ആരാധകർ; അപ്പോഴും ആഘോഷം തുടർന്ന് ആർസിബി

ആയിരക്കണക്കിന് ആളുകൾ അകത്തേക്ക് കടക്കാൻ ശ്രമിച്ചു, അപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടത്. തുടക്കത്തിൽ ആളുകൾ ഞെരുങ്ങി പരിക്കേറ്റു. കൂടുതൽ ആളുകൾ അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ബാരിക്കേഡുകൾ മറിഞ്ഞുവീണത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. വിജയാഘോഷ പരിപാടിക്ക് പാസുകൾ നൽകിയിരുന്നു. എന്നാൽ വളരെ കുറച്ചുപേർക്ക് മാത്രമേ പാസ് ലഭിച്ചിരുന്നുള്ളൂ. പരിപാടിക്ക് എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പ്രഖ്യാപനത്തോടെയാണ് വലിയ ആൾക്കൂട്ടം സ്റ്റേഡിയം പരിസരത്ത് എത്തിയത്.

ജനബാഹുല്യം

35000 ആളുകളെ മാത്രമാണ് ചിന്നിസ്വാമി സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ ഇന്നലത്തെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം പേരാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വ്യക്തമാക്കുന്നു. ഇത്രയധികം ജനസാഗരത്തെ നിയന്ത്രിക്കാൻ 5,000 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്.

നിയന്ത്രണാതീതമായി ആളുകൾ എത്തിയതോടെ പൊലീസിന്റെ നിയന്ത്രണം നഷ്ടമായി. കൂട്ടത്തോടെ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ശ്രമം ഉണ്ടായതോടെയാണ് തിക്കും തിരക്കും രൂപം കൊണ്ടു. ചെറിയ ഗേറ്റിലൂടെ 300 പേരൊക്കെയാണ് അകത്തേക്ക് കടക്കാൻ ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

Read More

'ഹൃദയഭേദകം;' വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Bengaluru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: