scorecardresearch

മുണ്ട് ഉടുത്ത കർഷകനെ ഇറക്കിവിട്ടു; ഷോപ്പിങ് മാൾ അടച്ചുപൂട്ടാൻ കർണാടക സർക്കാർ

സിനിമ കാണാനെത്തിയ 62കാരനായ ഫക്കീരപ്പ എന്ന കർഷകനെയാണ് മാളിൽ നിന്ന് അപമാനിച്ചിറക്കിവിട്ടത്

സിനിമ കാണാനെത്തിയ 62കാരനായ ഫക്കീരപ്പ എന്ന കർഷകനെയാണ് മാളിൽ നിന്ന് അപമാനിച്ചിറക്കിവിട്ടത്

author-image
WebDesk
New Update
Bengaluru GT World Mall, shutdown notice

ചിത്രം: എക്സ്

ബെംഗളൂരു: ധോത്തി (മുണ്ട്) ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച ഷോപ്പിങ് മാൾ അടച്ചുപൂട്ടാൻ നോട്ടീസ്. ബെംഗളൂരുവിലെ മാഗധി റോഡിലുള്ള ജി.ടി വേൾഡ് മാൾ അടച്ചുപൂട്ടാനാണ് കർണാട സർക്കാർ നേട്ടീസ് നൽകിയത്. ചൊവ്വാഴ്ചയാണ് സിനിമ കാണാനെത്തിയ 62കാരനായ ഫക്കീരപ്പ എന്ന കർഷകനെ മാളിൽ നിന്ന് അപമാനിച്ചിറക്കിവിട്ടത്.

Advertisment

സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. കന്നഡ സിനിമയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മകൻ നാഗരാജിനെ കാണാനാണ് ഫക്കീരപ്പ ബെംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാഗരാജ് മാതാപിതാക്കളെ സിനിമ കാണാനായി മാളിലേക്ക് കൊണ്ടുപോയി. എന്നാൽ മുണ്ട് ധരിച്ചവർക്കർക്ക് മാളിൽ പ്രവേശനമില്ലെന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാർ പ്രവേശനം വിലക്കുകയായിരുന്നു.

ഇരുവരും പലതവണ ആവശ്യപ്പെട്ടിട്ടും സെക്യൂരിറ്റി സൂപ്പർവൈസർ പ്രവേശനം അനുവദിച്ചില്ല. ഒരു മാളിലും ഇത്തരം വസ്ത്രം ധരിക്കാൻ അനുവദമില്ലെന്നും സൂപ്പർവൈസർ ഇവരോട് പറഞ്ഞു. പാന്റ് ധരിച്ചാൽ പ്രവേശിപ്പിക്കാമെന്നായിരുന്നു മാളിന്റെ നിലപാട്. ഒരുപാട് ദുരെ നിന്നാണ് വരുന്നതെന്നും, പാന്റ് ധരിക്കാൻ സമയമില്ലെന്നും പറഞ്ഞെങ്കിലും അധികൃതർ വഴങ്ങിയില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തറിഞ്ഞതോടെ വ്യാപക വിമർശനമാണ് മാളിനെതിരെ ഉയർന്നത്. നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കർഷകന് പിന്തുണയുമായി രംഗത്തെത്തി.

വിഷയം വ്യാഴാഴ്ച നിയമസഭയിൽ എത്തിയതോടെയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. മാൾ 1.78 കോടി രൂപ വസ്തു നികുതി നൽകാനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ബിബിഎംപി ആണ് നടപടി സ്വീകരിച്ചത്. നികുതി അടക്കാത്തതിൽ മാളിന് നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇതുവരെ പണം അടക്കാത്തതുകൊണ്ടാണ് അടച്ചുപൂട്ടാൻ തീരുമാനമെടുത്തതെന്ന്, ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

പിന്തുണച്ച മാധ്യമങ്ങളോട് ഫക്കീരപ്പ നന്ദി പറഞ്ഞു. 'പൊതുജനങ്ങളിൽ നിന്നും സർക്കാരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഇത്രയും പിന്തുണ ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരും എനിക്കൊപ്പം നിന്നതിൽ സന്തോഷമുണ്ട്. വസ്ത്രധാരണത്തിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്. ഇത് മാളുകൾക്ക് ഒരു പാഠമാണ്," ഫക്കീരപ്പ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

'തങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റിൻ്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി,' ജിടി മാൾ ഉടമ പ്രശാന്ത് ഇന്ത്യൻ എക്‌സ്പ്രസിനോട് വ്യാഴാഴ്ച പറഞ്ഞു. നികുതി കുടിശ്ശിക സംബന്ധിച്ച് ബിബിഎംപി വിശദീകരണം തേടിയിട്ടുണ്ടെന്നും, അടച്ചുപൂട്ടൽ നോട്ടീസ് ലഭിക്കുന്നതിന് മുൻമ്പ് വ്യാഴാഴ്ച മുതൽ മാൾ അടച്ചിടുകയാണെന്നും ഉടമ പറഞ്ഞു. 

സംഭവത്തെ അപലപിക്കുന്നതായും ഏഴ് ദിവസത്തേക്ക് മാൾ അടച്ചിടുമെന്നും സർക്കാരിന് വേണ്ടി സംസ്ഥാന നഗരവികസന, നഗരാസൂത്രണ മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ, ബെംഗളുരുവിലെ ഒരു മെട്രോ സ്റ്റേഷനിലും സമാന സംഭവം നടന്നിരുന്നു. വസ്ത്രങ്ങളിൽ അഴുക്കു പുരണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ജീവനക്കാരൻ യാത്രക്കാരന് പ്രവേശനം നിഷേധിച്ചത്.

Read More

Shopping Mall Bengaluru Farmer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: