scorecardresearch

ചിലർക്ക് 'ഭഗവാനാകാൻ' ആഗ്രഹം, പേരും പ്രശസ്തിയും ആഗ്രഹിക്കാത്തവരുണ്ടെന്ന് ആർഎസ്എസ്

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ നേരത്തെ തന്നെ ആർഎസ്എസ് വിമർശനം ഉന്നയിച്ചിരുന്നു

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ നേരത്തെ തന്നെ ആർഎസ്എസ് വിമർശനം ഉന്നയിച്ചിരുന്നു

author-image
WebDesk
New Update
Presidential Election, രാഷ്ട്രപതി തിരഞ്ഞെടുപ്പ്, CPI-BJP, സിപിഐ -ബിജെപി ചർച്ച, Mohan Bhagwath, മോഹൻ ഭഗവത്, ആർഎസ്എസ്, RSS

ആർഎസ്എസ് മേധാവി മോഹൻ  ഭാഗവത് (ഫയൽ ചിത്രം)

ഗുംല: ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടേതായ സ്വഭാവമുണ്ടെന്നും പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ പലരും രാജ്യത്തിന്റെ ക്ഷേമത്തിനായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ  ഭാഗവത്. ചിലർക്ക് പല കാര്യങ്ങളിലും അമാനുഷികരും ഭ​ഗവാനുമൊക്കെയാകാൻ ആ​ഗ്രഹമുണ്ടെന്നും എന്നാൽ ഭ​ഗവാൻ വിശ്വരൂപമാണെന്നും ഭാഗവത് പറഞ്ഞു. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ലെന്നും ജാർഖണ്ഡിലെ ഗുംലയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ നേരത്തെ തന്നെ ആർഎസ്എസ് വിമർശനം ഉന്നയിച്ചിരുന്നു. 

Advertisment

നിരവധി ആളുകൾ രാജ്യത്തിന്റെ പുരോഗതിക്കായി കൂട്ടായി പ്രവർത്തിക്കുന്നതിനാൽ അതിന്റെ ഫലം കാണിക്കാൻ താൻ  ബാധ്യസ്ഥനാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ഒരിക്കലും ആശങ്കയില്ല. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ വികാസ് ഭാരതിയെന്നും ഗുംലയിൽ നടന്ന ഗ്രാമതല തൊഴിലാളി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആർഎസ്എസ് മേധാവി പറഞ്ഞു. 

“രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് യാതൊരു സംശയവുമില്ല, നല്ല കാര്യങ്ങൾ സംഭവിക്കണം, എല്ലാവരും അതിനായി പ്രവർത്തിക്കുന്നു, ഞങ്ങളും പരിശ്രമിക്കുന്നു…33 കോടി ദേവന്മാരും 3,800-ലധികം ഭാഷകളും ഇവിടെ സംസാരിക്കുന്നതിനാൽ ഞങ്ങൾക്ക് വ്യത്യസ്ത ആരാധനാ രീതികളുണ്ട്, ഭക്ഷണ ശീലങ്ങൾ പോലും വ്യത്യസ്തമാണ്. വ്യത്യാസമുണ്ടെങ്കിലും, നമ്മുടെ മനസ്സ് ഒന്നാണ്, മറ്റ് രാജ്യങ്ങളിൽ അത് കണ്ടെത്താൻ കഴിയില്ല, ”ഭാഗവത് പറഞ്ഞു.

ഇക്കാലത്ത് പുരോഗമനവാദികൾ എന്ന് വിളിക്കപ്പെടുന്ന ആളുകൾ ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയ സമൂഹത്തിന് തിരികെ നൽകുന്നതിൽ വിശ്വസിക്കുന്നുണ്ടെന്നും ഭഗവത് കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കാൻ സമ്മേളനത്തിൽ ഗ്രാമീണ തൊഴിലാളികളോട് മോഹൻ ഭാഗവത് അഭ്യർത്ഥിച്ചു.

Read More

Advertisment
Bjp Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: