/indian-express-malayalam/media/media_files/byMXJzwjk63Su1z3XSPy.jpg)
രാംദേവും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും ഏപ്രിൽ 16ന് സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു
ഡൽഹി: പതഞ്ജലിയുമായി ബന്ധപ്പെട്ട പരസ്യ കേസിൽ ഉത്തരാഖണ്ഡ് സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. തെറ്റ് ബോധ്യമായിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ നടപടിയെടുക്കാൻ വൈകിയതിനാണ് ഉത്തരാഖണ്ഡ് സർക്കാരിനെ കോടതി വിമർശിച്ചത്. വിഷയത്തിൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും പതഞ്ജലിക്കെതിരായി നടപടികൾ കടുപ്പിച്ചിരുന്നു.
ഇതേ തുടർന്ന് പതഞ്ജലിയുടേയും ദിവ്യ ഫാർമസിയുടെയും 14 ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി (എസ്എൽഎ) സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം. വിഷയത്തിൽ സഹതാപവും അനുകമ്പയും വേണ്ടവർ കോടതിയോട് സത്യസന്ധത പുലർത്തുകയാണ് വേണ്ടതെന്ന് കോടതി വിമർശിച്ചു.
അതോറിറ്റി നൽകിയ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിന്റെ വിമർശനം. "ഏപ്രിൽ 10ലെ സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷമാണ് ലൈസൻസിംഗ് അതോറിറ്റി നിയമപ്രകാരം നടപടി സ്വീകരിച്ചതെന്ന് തോന്നുന്നു, നിങ്ങൾക്ക് സഹതാപവും അനുകമ്പയും വേണമെങ്കിൽ കോടതിയോട് സത്യസന്ധത പുലർത്തുക." ബെഞ്ച് നിരീക്ഷിച്ചു.
തിങ്കളാഴ്ച ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും 2024 ഏപ്രിൽ 15 ന് ഉൽപ്പന്നങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് നൽകിയതായി പറയുന്നു. “അവരുടെ 14 ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസ്, അതായത് 'സ്വസാരി ഗോൾഡ്'. 'സ്വസാരി വതി', 'ബ്രോങ്കോം', 'സ്വസാരി പ്രവാഹി', 'സ്വസാരി അവലേ', 'മുക്ത വതി എക്‌സ്‌ട്രാ പവർ', 'ലിപിഡോം', 'ബിപി ഗ്രിറ്റ്', 'മധുഗ്രിത്', 'മധുനാശിനി വതി എക്‌സ്‌ട്രാ പവർ', 'ലിവാമൃത് അഡ്വാൻസ്' , 'ലിവോഗ്രിറ്റ്', 'ഐഗ്രിറ്റ് ഗോൾഡ്', 'പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ്' എന്നിവയുടെ നിർമ്മാണം ഉടനടി പ്രാബല്യത്തിൽ നിർത്തിവെച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ഫെബ്രുവരി 27 ന് സുപ്രീം കോടതി പതഞ്ജലിയെ രൂക്ഷമായി വിമർശിക്കുകയും കേസിൽ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് വരെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. രാംദേവും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും ഏപ്രിൽ 16ന് സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു.
Read More
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
- മോദിയുടേയും രാഹുലിന്റേയും പെരുമാറ്റചട്ട ലംഘനം; പാർട്ടി അദ്ധ്യക്ഷൻമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.