/indian-express-malayalam/media/media_files/2025/08/12/bajaragadal-2025-08-12-17-46-26.jpg)
പാസ്റ്ററെ ബജ്‌റംഗ്ദൾ പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചു
പാറ്റ്‌ന: മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ബീഹാറിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ വീട്ടിൽ കയറി ആക്രമിച്ചു. ബീഹാറിലെ കതിഹാർ ജില്ലയിൽ ഓഗസ്റ്റ് പത്തിനാണ് ആക്രമണം നടന്നത്. ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ആളുകൾ പാസറ്ററുടെ വീട്ടിൽ ഒത്തുകൂടിയ സമയത്തായിരുന്നു ആക്രമണം.
Also Read:ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; മൂന്നംഗ സമിതിയെ നിയമിച്ചു
ഞായറാഴ്ച പ്രാർത്ഥന്ക്കായി 40 പേരാണ് പാസ്റ്ററുടെ വീട്ടിൽ ഒത്തുകൂടിയത്. ഈ സമയം 30ഓളം ബജ്‌റംഗ്ദൾ പ്രവർത്തകർ ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് ആക്രമത്തിന് ഇരയായ ഒരാൾ പറഞ്ഞു. ഇരുമ്പ് വടികളും പിസ്റ്റളുകളും ആക്രമണം നടത്തിയവരുടെ പക്കലുണ്ടായിരുന്നെന്നും ഇയാൾ പറഞ്ഞു.
Also Read:40 മുറികളുള്ള ഹോട്ടൽ ഒലിച്ചുപോയത് ഇലപോലെ; മിന്നൽ പ്രളയത്തിൽ ഒന്നും അവശേഷിപ്പിക്കാതെ ധരാളി
സംഭവത്തിൽ സഹായക് പോലീസ് സ്‌റ്റേഷനിൽ പാസ്റ്റർ പരാതി നൽകിയിട്ടുണ്ട്.ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ പ്രാദേശിക ബജ്‌റംഗ്ദൾ പ്രസിഡന്റ് പവൻ പോദ്ദാറും ഉൾപ്പെടുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, പാസ്റ്ററുടെ നേതൃത്വത്തിൽ മതപരിവർത്തനം നടത്തുകയായിരുന്നെന്നും ഇത് തടയാനാണ് തങ്ങൾ ശ്രമിച്ചതെന്നും പവൻ പോദ്ദാർ പറഞ്ഞു. മതപരിവർത്തനം നടത്തിയതിന് തെളിവുകൾ തങ്ങളുടെ കൈവശം ഉണ്ട്. പ്രദേശത്ത് വലിയതോതിൽ പരിവർത്തനം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ലഘുലേഖകൾ കണ്ടെത്തിയെന്നും പവൻ പോദ്ദാർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് കതിഹാർ പോലീസ് സൂപ്രണ്ട് ശിഖർ ചൗധരി പറഞ്ഞു. പ്രദേശത്ത് മതപരിവർത്തനം നടക്കാറുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.
Read More: ഗാസയിലെ കൂട്ടക്കുരുതി; ഇന്ത്യ മൗനം വെടിയണമെന്ന് പ്രിയങ്ക ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.