scorecardresearch

പൊതുജനങ്ങൾക്കായി നട തുറന്ന് 'രാം ലല്ല'; അറിയാം ദർശന സമയവും രീതികളും

രാമക്ഷേത്രം രാവിലെ 7 നും 11 നും ഇടയിലും ഉച്ചയ്ക്ക് 2 നും 7 നും ഇടയിലും പൊതുജനങ്ങൾക്കായി തുറന്നിരിക്കും, മറ്റ് നിയന്ത്രണങ്ങളും ദർശനത്തിനായി എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

രാമക്ഷേത്രം രാവിലെ 7 നും 11 നും ഇടയിലും ഉച്ചയ്ക്ക് 2 നും 7 നും ഇടയിലും പൊതുജനങ്ങൾക്കായി തുറന്നിരിക്കും, മറ്റ് നിയന്ത്രണങ്ങളും ദർശനത്തിനായി എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

author-image
WebDesk
New Update
Ram Mandir Pran Pratishtha

എക്സ്പ്രസ് ഫൊട്ടോ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രൗഢമായ ആഘോഷ പരിപാടിയോടെ അയോധ്യയിൽ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നടന്നതിന് പിന്നാലെ പൊതുജനങ്ങൾക്കായി രാം ലല്ലയുടെ നട തുറന്നു. ചൊവ്വാഴ്ചയാണ് രാമക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറന്നുകൊടുത്തത്. ദർശനം ആരംഭിച്ചതിന് പിന്നാലെ ആയിരക്കണക്കിന് തീർത്ഥാടകരാണ് ക്ഷേത്രത്തിലേക്ക് ഒഴുകുന്നത്. തിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സേനയുടെ സേവനമടക്കം ആവിശ്യപ്പെട്ടിരിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. 

Advertisment

കവാടങ്ങൾ തുറക്കാനുള്ള ഔദ്യോഗിക സമയം രാവിലെ 7 മണിയായിരുന്നെങ്കിലും തീർഥാടകർ 3 മണി മുതൽ തന്നെ ഗേറ്റുകളിൽ എത്തിത്തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. തീർഥാടകർക്ക് ബാഗുകളോ മൊബൈൽ ഫോണുകളോ ഉള്ളിൽ കൊണ്ടുപോകരുതെന്ന അവബോധമില്ലായ്മയും അധികൃതർക്ക് പ്രശ്‌നമുണ്ടാക്കിയതായി വൃത്തങ്ങൾ പറയുന്നു.

രാമക്ഷേത്ര ദർശനത്തിനായി എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

*രാമക്ഷേത്രം രാവിലെ 7 മണി മുതൽ 11 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെയും പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.

*ലഭ്യതയെ ആശ്രയിച്ച്, രാവിലെ 6:30-ന് നടക്കുന്ന ആരതിയിൽ (ജാഗരൺ/ശൃംഗാർ) പങ്കെടുക്കാൻ ആളുകൾക്ക് സ്ലോട്ടുകൾ ബുക്ക് ചെയ്യാം.

Advertisment

*രാത്രി 7:30-ന് നടക്കുന്ന സായാഹ്ന ആരതിയിൽ (സന്ധ്യ) പങ്കെടുക്കാൻ ആളുകൾക്ക് അവരുടെ സ്ലോട്ടുകൾ ലഭ്യതയെ ആശ്രയിച്ച് ഒരു ദിവസം മുമ്പ് ബുക്ക് ചെയ്യാം.

*വെബ്‌സൈറ്റ് അനുസരിച്ച്, ആരതി പാസുകൾ ലഭിക്കുന്നതിന് ആളുകൾ സാധുവായ സർക്കാർ ഐഡി പ്രൂഫുമായി ആരതി ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ശ്രീരാമ ജന്മഭൂമിയിലെ ക്യാമ്പ് ഓഫീസിൽ എത്തേണ്ടതുണ്ട്.

*പൊതുജനങ്ങൾക്ക് നിർബന്ധിത ഡ്രസ് കോഡ് ഇല്ല. നിയന്ത്രണങ്ങളില്ലാതെ എല്ലാവർക്കും പ്രവേശനം അനുവദിച്ചിരിക്കുന്നു.


*മൊബൈൽ ഫോൺ, ബാഗ് തുടങ്ങിയ സാധനങ്ങൾ ക്ഷേത്രത്തിനുള്ളിൽ അനുവദിക്കില്ല.

Read More

Ram mandir Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: