scorecardresearch

റോക്കറ്റിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 19 ന്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു

author-image
WebDesk
New Update
news

ആക്‌സിയം- 4 ദൗത്യ സംഘം

ന്യൂയോർക്ക്: ആക്‌സിയം- 4 ദൗത്യം ജൂൺ 19 ന് നടത്താൻ തീരുമാനം. റോക്കറ്റിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനെ തുടർന്നാണ് പലതവണ മാറ്റിവച്ച ദൗത്യം ജൂൺ 19 ന് നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം വിജയിച്ചാൽ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ പൗരനാകും വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. 

Advertisment

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകം യാത്ര തിരിക്കുക. ഇന്ത്യയിൽ നിന്നുള്ള ശുഭാംശു ശുക്ല, നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം -4ലെ അംഗങ്ങൾ. ഈ സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കഴിയും.

Also Read: വിമാന യാത്രികരെ പ്രതിസന്ധിയിലാക്കി ഇറാൻ-ഇസ്രായേൽ സംഘർഷം, ടിക്കറ്റ് നിരക്കും യാത്രാസമയവും കൂടും

അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐഎസ്ആർഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു. 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്.

Read More

Advertisment
Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: