/indian-express-malayalam/media/media_files/xzxewfBvC9EdfOGAaH9Z.jpg)
(Express Archives)
ഇൻഡോർ: മധ്യപ്രദേശിൽ വർഷങ്ങളായി തർക്കഭൂമിയായി തുടരുന്ന ഭോജ്‌ശാല സമുച്ചയത്തിൽ നിന്ന് ഗണേശൻ, ബ്രഹ്മാവ്, നരസിംഹ ചിത്രങ്ങൾ കണ്ടെടുത്തെന്ന് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്. നിലവിലുള്ള കെട്ടിടം പഴയ ക്ഷേത്രങ്ങളുടെ ഭാഗങ്ങളിൽ നിന്നാണ് നിർമ്മിച്ചതെന്നാണ് എഎസ്ഐ കോടതിയെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ സർവേ നടത്താൻ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി മുമ്പാകെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തർക്കത്തിലുള്ള ഭോജ്‌ശാല ക്ഷേത്രവും കമൽ മൗല പള്ളി സമുച്ചയവും സംബന്ധിച്ച സർവേ റിപ്പോർട്ടാണ് കോടതിയിലെത്തിയിരിക്കുന്നത്.
ഘടനയുടെ സ്വഭാവം കണക്കിലെടുത്ത് തർക്കത്തിന്റെ ചങ്ങലകളിൽ നിന്ന് വിമുക്തമാക്കേണ്ടതാണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സർവേ നടത്താൻ എഎസ്ഐയോട് കഴിഞ്ഞ വർഷം മാർച്ചിൽ കോടതി ഉത്തരവിട്ടത്. ഹിന്ദുക്കൾ സംരക്ഷിത സമുച്ചയത്തെ വാഗ്ദേവി (സരസ്വതി) ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമായാണ് കണക്കാക്കുമ്പോൾ മുസ്ലീം മത വിശ്വാസികൾ അതിനെ കമൽ മൗല പള്ളിയുടെ സ്ഥലമായി വിശ്വസിച്ച് പോരുകയാണ്. 2003-ൽ ഉണ്ടാക്കിയ ഒരു അനുനയ കരാറിന്റെ ഭാഗമായി ഹിന്ദുക്കൾ ചൊവ്വാഴ്ചകളിൽ സമുച്ചയത്തിൽ പൂജ നടത്തുകയും മുസ്ലീങ്ങൾ വെള്ളിയാഴ്ചകളിൽ നമസ്കരിക്കുകയും ചെയ്ത് വന്നിരുന്നു.
തർക്ക ഭൂമിയെ സംബന്ധിച്ച് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് പറയുന്നത് ഇങ്ങനെ. “വീണ്ടെടുത്ത വാസ്തുവിദ്യാ അവശിഷ്ടങ്ങൾ, ശിൽപ ശകലങ്ങൾ, സാഹിത്യ ഗ്രന്ഥങ്ങളുള്ള ലിഖിതങ്ങളുടെ വലിയ സ്ലാബുകൾ, തൂണുകളിലെ നാഗകർണിക ലിഖിതങ്ങൾ മുതലായവ സാഹിത്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ ഘടന സൈറ്റിൽ നിലനിന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നു. ശാസ്ത്രീയ അന്വേഷണങ്ങളുടെയും അന്വേഷണങ്ങളിൽ കണ്ടെത്തിയ പുരാവസ്തു അവശിഷ്ടങ്ങളുടെയും അടിസ്ഥാനത്തിൽ, ഇവിടെ മുമ്പുണ്ടായിരുന്ന ഘടന പരമാര കാലഘട്ടത്തിലേതെന്ന് കണക്കാക്കാം," റിപ്പോർട്ട് പറയുന്നു.
എഎസ്ഐ പറയുന്നതനുസരിച്ച്, പടിഞ്ഞാറൻ കോളനഡിലെ മിഹ്‌റാബ് (പള്ളിയുടെ ഭിത്തിയിലെ ഒരു മാടം) പുതിയ നിർമ്മാണമാണ്, അതിനാൽ അത് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഇത് മുമ്പ് നിലനിന്നിരുന്ന കെട്ടിടത്തിൽ നിന്നും വ്യത്യസ്തമായ മെറ്റീരിയലാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 94 ഹിന്ദു ദൈവങ്ങളുടെ വിവിധ ചിത്രങ്ങൾ കണ്ടെത്തിയെന്നും ഇവ മുൻപ് ഇവിടം ക്ഷേത്രമായിരുന്നെന്ന സൂചനകൾ നൽകുന്നുവെന്നും പുരാവസ്തു ഗവേഷണ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us