scorecardresearch

അശോക് ചവാൻ ഇന്ന് ബി.ജെ.പിയിൽ ചേരും; 7 എം.എൽ.എമാർ പാർട്ടി വിടുമെന്ന ആശങ്കയിൽ കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും മുന്നിൽ വെല്ലുവിളികൾ കൂടിവരികയാണ്. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ തിങ്കളാഴ്ച പാർട്ടി വിട്ടതാണ് ഏറ്റവും പുതിയ തിരിച്ചടി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും മുന്നിൽ വെല്ലുവിളികൾ കൂടിവരികയാണ്. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ തിങ്കളാഴ്ച പാർട്ടി വിട്ടതാണ് ഏറ്റവും പുതിയ തിരിച്ചടി

author-image
WebDesk
New Update
Ashok chavan | BJP

ഫൊട്ടോ: X/ ANI

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും മുന്നിൽ വെല്ലുവിളികൾ കൂടിവരികയാണ്. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ തിങ്കളാഴ്ച പാർട്ടി വിട്ടതാണ് ഏറ്റവും പുതിയ തിരിച്ചടി. ജെ.ഡി.യുവും ആർ.എൽ.ഡിയും ഇന്ത്യൻ സഖ്യത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ, പശ്ചിമ ബംഗാളിലും പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ സീറ്റ് വിഭജന ചർച്ചകളും കടുത്ത പ്രതിസന്ധിയിലാണ്.

Advertisment

അമരീന്ദർ സിങ് (പഞ്ചാബ്), ഗുലാം നബി ആസാദ് (ജമ്മു കശ്മീർ), വിജയ് ബഹുഗുണ (ഉത്തരാഖണ്ഡ്), അന്തരിച്ച അജിത് ജോഗി (ഛത്തീസ്ഗഡ്), എസ്.എം. കൃഷ്ണ (കർണാടക), നാരായൺ റാണെ (മഹാരാഷ്ട്ര), ഗിരിധർ ഗമാങ് (ഒഡീഷ), എന്നിവർക്ക് പിന്നാലെ, കഴിഞ്ഞ 10 വർഷത്തിനിടെ പാർട്ടി വിടുന്ന കോൺഗ്രസിൻ്റെ ഒമ്പതാമത്തെ മുൻ മുഖ്യമന്ത്രിയായി ചവാൻ മാറി. ഇവരിൽ ഗിരിധർ ഗമാങ് അടുത്തിടെ പാർട്ടിയിലേക്ക് മടങ്ങിയിരുന്നു.

ചവാൻ്റെ രാജിവയ്ക്കുമെന്ന അഭ്യൂഹം കുറച്ചു നാളായി ഉയർന്നുവന്നിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിൻ്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടാകാത്തതിൽ കോൺഗ്രസിലെ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ചില നേതാക്കൾ രാജിവെക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അത്തരം നേതാക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും ഒരു മാസം മുമ്പെങ്കിലും മഹാരാഷ്ട്രയുടെ എ.ഐ.സി.സി ചുമതലയുള്ള രമേശ് ചെന്നിത്തല നേതൃത്വത്തോട് നിർദ്ദേശിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

Advertisment

അശോക് ചവാൻ ഇന്ന് ബി.ജെ.പിയിൽ ചേരുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് രാവിലെ അറിയിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച അശോക് ചവാൻ പാർട്ടി വിട്ടപ്പോൾ, അദ്ദേഹത്തേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ, തിരശ്ശീലയ്ക്ക് പിന്നിൽ പാർട്ടി കൂടുതൽ പ്രശ്നങ്ങൾ നേരിടുകയാണ്. മുൻ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള അര ഡസൻ എം.എൽ.എമാർ രാജിവെക്കുക കൂടി ചെയ്താൽ, ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ജയസാധ്യത മങ്ങുമെന്ന ആശങ്കയുമുണ്ട്.

Read More

Indian National Congress Bjp Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: