/indian-express-malayalam/media/media_files/tavflcxQkQsxV5mwUApV.jpg)
എക്സ്പ്രസ് ഫൊട്ടോ
21 സംസ്ഥാനങ്ങളിലെയും 5 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുമ്പോൾ അതിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള തമിഴ്നാട് ആർക്കൊപ്പം നിൽക്കും എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. 400 ലധികം സീറ്റെന്ന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോൾ അതിൽ തമിഴ് നാട്ടിൽ നിന്നുള്ള സീറ്റുകളും എൻഡിഎ പ്രതീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഒട്ടേറെ റാലികളാണ് പ്രധാനമന്ത്രി നേരിട്ട് തന്നെ നയിച്ചത്. ഇത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ തമിഴ് മണ്ണിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് മോദി പ്രഭാവത്തിലൂടെ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്ന് വ്യക്തം.
തമിഴ്നാട്ടിൽ ബിജെപി ലക്ഷ്യം വെക്കുന്നതെന്ത്?
ഈ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ദൗത്യത്തിന്റെ കേന്ദ്രബിന്ദു തമിഴ്‌നാടാണ്. സംസ്ഥാനം, ദ്രാവിഡ രാഷ്ട്രീയം, അതിന്റെ സംസ്കാരം, തമിഴ് ഭാഷ എന്നിവ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടം പിടിച്ച വിഷയങ്ങളായിരുന്നു. പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്ക് പുറമെ, സംസ്ഥാനത്ത് വേരുകൾ വിപുലീകരിക്കാൻ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുള്ളിൽ ബി.ജെ.പിയും സംഘടിത ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
എഐഎഡിഎംകെയെ തിരികെ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടെങ്കിലും എസ് രാമദോസിന്റെ നേതൃത്വത്തിലുള്ള പിഎംകെ, തമിഴ് മനില കോൺഗ്രസ്, മുൻ എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരൻ നയിക്കുന്ന എഎംഎംകെ എന്നിവരുമായി സഖ്യമുണ്ടാക്കാൻ തമിഴ് നാട്ടിൽ ബിജെപിക്ക് കഴിഞ്ഞു. ഇവരെയൊക്കെ കൂടെ കൂട്ടുമ്പോഴും മുൻ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ പിന്തുണാ അടിത്തറ ഇല്ലാതാക്കാനും ദ്രാവിഡ രാഷ്ട്രീയത്തിന് വിശ്വസനീയമായ ബദലായി ഉയർന്നുവരാനുമുള്ള ബിജെപിയുടെ ശ്രമത്തിനുള്ള അഗ്നിപരീക്ഷയാണ് തിരഞ്ഞെടുപ്പ്.
എഐഎഡിഎംകെയെ തിരികെ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, എസ് രാമദോസിൻ്റെ നേതൃത്വത്തിലുള്ള പിഎംകെ, തമിഴ് മനില കോൺഗ്രസ്, മുൻ എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരൻ നയിക്കുന്ന എഎംഎംകെ എന്നിവരുമായി സഖ്യമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞു. മുൻ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ പിന്തുണാ അടിത്തറ ഇല്ലാതാക്കാനും ദ്രാവിഡ രാഷ്ട്രീയത്തിന് വിശ്വസനീയമായ ബദലായി ഉയർന്നുവരാനുമുള്ള ബിജെപിയുടെ ശ്രമത്തിനുള്ള അഗ്നിപരീക്ഷയാണ് തിരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി ഗുണം ചെയ്യുമോ?
വോട്ടർമാർക്കിടയിലുള്ള ജനപ്രീതി കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾ ഉയർത്തിക്കാട്ടുന്ന ഒരേയൊരു മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. ഉത്തരേന്ത്യയിലെ വോട്ടർമാർ അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ അന്തസ്സ് ഉയർത്തിയതിന് പ്രധാനമന്ത്രിയെ പ്രശംസിക്കുന്നു. 2019-ൽ ബി.ജെ.പിയെ ചരിത്ര വിജയത്തിലേക്കെത്തിച്ച മോദിയുടെ ജനപ്രീതിക്ക് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല.
പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ഈ ജനപ്രീതിയെ വോട്ടാക്കി മാറ്റാനാണ്. തമിഴ്‌കാശി സംഗമം സംഘടിപ്പിക്കുന്നത് മുതൽ ഡിഎംകെയെയും കോൺഗ്രസിനേയും ലക്ഷ്യമിട്ട് കച്ചത്തീവ് വിഷയം ഉന്നയിക്കുന്നത് വരെ തമിഴ്‌നാട് വോട്ടർമാരെ മനസ്സിൽ വെച്ചുകൊണ്ട് മോദി രൂപപ്പെടുത്തിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ്.
വേഷവിധാനങ്ങളിൽ തമിഴ് ടച്ച് കൊണ്ടുവന്ന പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളിൽ തമിഴ് ക്ലാസിക് തിരുക്കുറളും കവി സുബ്രഹ്മണ്യ ഭാരതിയേയും വരെ ഉദ്ധരിച്ചു. ശക്തമായ സംഘടനാ അടിത്തറയുടെ പോരായ്മയ്ക്കിടയിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിസ്മയം തീർക്കാൻ മോദിയുടെ ജനപ്രീതിയിലാണ് തമിഴ്നാട്ടിലെ ബിജെപി പ്രതീക്ഷയർപ്പിക്കുന്നത്.
പ്രതിപക്ഷം എങ്ങനെ പ്രവർത്തിച്ചു?
ഉത്തരേന്ത്യയിൽ നിന്നും വ്യത്യസ്തമായി തമിഴ് നാട്ടിൽ ഇന്ത്യാ മുന്നണിയുടെ കെട്ടുറപ്പ് എടുത്തു പറയേണ്ട ഒന്നാണ്. വളരെ നേരത്തേ തന്നെ അഭിപ്രായവ്യത്യാസങ്ങളില്ലാതെ സീറ്റ് വിഭജനമടക്കം പൂർത്തിയാക്കാൻ മുന്നണിക്ക് കഴിഞ്ഞു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം ശക്തമാണെന്ന് ബിജെപിക്കും ബോധ്യമുണ്ട്.2019 ൽ 39 മണ്ഡലങ്ങളിൽ 38ലും വിജയിച്ച മുന്നണി സമാനമായ പ്രകടനം ആവർത്തിക്കാനാണ് ശ്രമിക്കുന്നത്.
എന്താണ് വോട്ടർമാർ ചർച്ച ചെയ്യുന്നത്?
ഫെഡറലിസം: തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാരും ഗവർണർ ആർ എൻ രവിയും തമ്മിലുള്ള ഏറ്റുമുട്ടൽ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ പ്രചാരണ ചർച്ചാ പോയിന്റുകളിലൊന്നായിരുന്നു. ബിജെപിയും പ്രധാനമന്ത്രി മോദിയും "തമിഴ്‌നാട് വിരുദ്ധരും" "ഫെഡറലിസം വിരുദ്ധരും" ആണെന്ന് ആരോപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ രംഗത്തെത്തി പോരിന് മൂർച്ച കൂട്ടി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഫെഡറൽ ഘടന അപകടത്തിലാകുമെന്ന് ഡിഎംകെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം തമിഴരുടെ സാംസ്കാരിക സ്വത്വവും ബിജെപിയുടെ ഹിന്ദുത്വ അജണ്ടയും പേശീദേശീയതയും തമ്മിലുള്ള പോരാട്ടമാണെന്നും ചർച്ചയാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു.
തമിഴ്‌നാട്ടിലെ 39 സീറ്റുകളും പടിഞ്ഞാറൻ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളും ഉത്തരാഖണ്ഡിലെ അഞ്ച് മണ്ഡലങ്ങളും; വടക്കൻ ബംഗാളിൽ മൂന്ന് സീറ്റുകൾ; മധ്യപ്രദേശിൽ ആറ്; മഹാരാഷ്ട്രയിൽ അഞ്ച്; മണിപ്പൂർ ഉൾപ്പെടെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 15 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.
Read More
- രാഷ്ട്രീയ പോസ്റ്റുകൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; വിയോജിപ്പോടെ നീക്കം ചെയ്യുന്നുവെന്ന് എക്സ്
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.