/indian-express-malayalam/media/media_files/MZXrWY9X2u7Sa3egONnO.jpg)
ചമ്പായി സോറൻ രാജെവെച്ചതും തുടർന്ന് സർക്കാരിന് വിശ്വാസവോട്ട് തേടേണ്ടി വന്നത്
റാഞ്ചി: ഝാർഖണ്ഡ് നിയമസഭയിൽ വിശ്വാസം തെളിയിച്ച് ഹേമന്ത് സോറൻ. ഇന്ന് നടന്ന വിശ്വാസ പ്രമേയ വോട്ടെടുപ്പിൽ 45 പേരുടെ പിന്തുണയോടെയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചത്. അവർക്ക് പ്രതീക്ഷിച്ച രീതിയിൽ. 81 ആണ് ഝാർഖണ്ഡ് നിയമസഭയിലെ ആകെയുള്ള അംഗബലം. ആരും വിശ്വാസ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തിട്ടില്ലെന്ന് നിയമസഭാ സ്പീക്കർ രബീന്ദ്ര നാഥ് മഹാതോ പറഞ്ഞു.
ഹേമന്ത് സോറൻ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹത്തിന് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ പരാമർശങ്ങൾ മുൻനിർത്തി സോറന്റെ അറസ്റ്റിനെതിരായി കേന്ദ്ര ഏജൻസികളെ ആക്രമിക്കാൻ ജെഎംഎം സഭയിൽ പ്രമേയം ഉപയോഗിച്ചു. റാഞ്ചിയിലെ 8.86 ഏക്കർ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറൻ ജൂൺ 28 ന് ജാമ്യത്തിൽ പുറത്തിറങ്ങിയതിനെ തുടർന്നാണ് ചമ്പായി സോറൻ രാജെവെച്ചതും തുടർന്ന് സർക്കാരിന് വിശ്വാസവോട്ട് തേടേണ്ടി വന്നത്.
വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ്, പ്രതിപക്ഷത്തിന് ഒരു അജണ്ടയില്ലെന്നും, അതിനാലാണ് അവർ നിയമസഭയിൽ ബഹളം സൃഷ്ടിക്കുന്നതെന്ന് ഹേമന്ത് സോറൻ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ എംഎൽഎമാരിൽ പകുതി പേരും നിയമസഭയിലേക്കെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സർക്കാരിനെ വീഴാതെ കാത്തതിന് ചമ്പായി സോറന് നന്ദിയെന്നും ഹേമന്ത് സോറൻ പറഞ്ഞു.
"ഓപ്പറേഷൻ ലോട്ടസ്" ഉപയോഗിച്ച് സർക്കാരിനെ തുടർച്ചയായി അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഭരണകക്ഷി എംഎൽഎയായ പ്രദീപ് യാദവ് പറഞ്ഞു. ബിജെപി സർക്കാരിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ച് മുൻ ബിജെപി നേതാവും നിലവിൽ സ്വതന്ത്ര എംഎൽഎയുമായ സരയൂ റോയിയുടെ പുസ്തകത്തിന്റെ ഒന്നാം പേജും അദ്ദേഹം ഉയർത്തിക്കാട്ടി. "ഇങ്കേ ഹാത്ത് ഖൂൻ സേ റേഞ്ച് ഹേ, അബ് ഭഗവാൻ റാം കാ ഭി ഹാത്ത് ചോർ ദിയാ (അവരുടെ കൈകളിൽ രക്തമുണ്ട്; ഭഗവാൻ രാമൻ പോലും അവരെ ഉപേക്ഷിച്ചു)," പ്രദീപ് യാദവ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.