/indian-express-malayalam/media/media_files/Id3haFUCMnlqsq7leVXn.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ടാങ്ക് അപകടത്തിൽപെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. നിയന്ത്രണരേഖയ്ക്കു സമീപം ടാങ്കിൽ നദി മുറിച്ച് കടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടമുണ്ടായത്. പുലർച്ചെ 1 മണിയോടെയാണ് ടി-72 ടാങ്കിൽ സൈനികർ നദി മുറിച്ചുകടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി മിന്നൽപ്രളയം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
അപകടത്തിൽ മരിച്ച 5 സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. സൈനികരുടെ വിയോഗത്തിൽ കേന്ദ്രപ്രതിരോധ മന്ത്രി അനുശോചിച്ചു. ലഡാക്കിലുണ്ടായ നിർഭാഗ്യകരമായ അപകടത്തിൽ ധീരരായ അഞ്ച് ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
Deeply saddened at the loss of lives of five of our brave Indian Army soldiers in an unfortunate accident while getting the tank across a river in Ladakh.
— Rajnath Singh (@rajnathsingh) June 29, 2024
We will never forget exemplary service of our gallant soldiers to the nation. My heartfelt condolences to the bereaved…
ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. അപകടത്തിനുപിന്നാലെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.