scorecardresearch

ഞങ്ങളുടെ വോട്ടർമാരെ പാക്കിസ്ഥാനികളെന്ന് വിളിക്കുകയാണോ? അമിത് ഷായ്ക്കെതിരെ കേജ്രിവാൾ

ഇന്ത്യാ സഖ്യം 300 ലധികം സീറ്റുകൾ നേടിക്കൊണ്ട് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും കേജ്രിവാൾ

ഇന്ത്യാ സഖ്യം 300 ലധികം സീറ്റുകൾ നേടിക്കൊണ്ട് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും കേജ്രിവാൾ

author-image
WebDesk
New Update
Sha-Kejri

ഷാ വളരെ അഹങ്കാരിയായി മാറിയെന്ന് കെജ്‌രിവാൾ ഒരു വീഡിയോ പ്രസംഗത്തിൽ പറഞ്ഞു

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തങ്ങളെ അധികാരത്തിലെത്തിച്ച ഡൽഹിയിലേയും പഞ്ചാബിലേയും ജനങ്ങളെ പാക്കിസ്ഥാനികളാക്കാനാണോ അമിത് ഷാ ശ്രമിക്കുന്നതെന്ന് ചോദിച്ച കേജ്രിവാൾ  ഷാ ഒരിക്കലും പ്രധാനമന്ത്രിയാവാൻ പോകുന്നില്ലെന്നും തുറന്നടിച്ചു. അരവിന്ദ് കെജ്‌രിവാളിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ത്യയിലേക്കാൾ കൂടുതൽ അനുയായികൾ പാക്കിസ്ഥാനിലുണ്ടെന്ന ഷായുടെ പരാമർശത്തിന് മറുപടി നൽകിക്കൊണ്ടായിരുന്നു കേജ്രിവാളിന്റെ വിമർശനങ്ങൾ.  

Advertisment

ഷാ വളരെ അഹങ്കാരിയായി മാറിയെന്ന് കെജ്‌രിവാൾ ഒരു വീഡിയോ പ്രസംഗത്തിൽ പറഞ്ഞു. “നിങ്ങൾ ഇതുവരെ പ്രധാനമന്ത്രിയായിട്ടില്ല, ഇനി ആവുകയുമില്ല.. ജനങ്ങളെ അപമാനിക്കരുത്,” അദ്ദേഹം പറഞ്ഞു. ഇന്ത്യാ സംഘം 300-ലധികം സീറ്റുകൾ നേടിക്കൊണ്ട് "ശുദ്ധവും സ്ഥിരവുമായ" സർക്കാർ രൂപീകരിക്കുമെന്നും കെജ്രിവാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഇന്ത്യയെ രക്ഷിക്കണമെങ്കിൽ, ഇന്ത്യാ സഖ്യം ജയിക്കണം; ഇന്ത്യ വളരണമെങ്കിൽ ഇന്ത്യാ സഖ്യം വിജയിക്കണം," അദ്ദേഹം പറഞ്ഞു.

“തന്റെ പ്രസംഗത്തിൽ അദ്ദേഹം (ഷാ) ഡൽഹിയിലെ ജനങ്ങളെ അധിക്ഷേപിച്ചു. എല്ലാ ആം ആദ്മി അനുഭാവികളെയും അദ്ദേഹം പാകിസ്ഥാനികൾ എന്ന് വിളിച്ചു... എനിക്ക് അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹമുണ്ട്, ഞങ്ങൾക്ക് 62 സീറ്റും 56 ശതമാനം വോട്ടും നൽകി ഡൽഹിയിലെ ജനങ്ങൾ അധികാരത്തിലെത്തിച്ചു. ആ ഡൽഹിയിലെ ജനങ്ങൾ പാക്കിസ്ഥാനികളാണോ? 117 സീറ്റിൽ 92 സീറ്റും പഞ്ചാബിലെ ജനങ്ങൾ ഞങ്ങൾക്ക് തന്നു. അപ്പോൾ പഞ്ചാബിലെ ജനങ്ങൾ പാക്കിസ്ഥാനികളാണോ? ഗുജറാത്ത്, ഗോവ, ഉത്തർപ്രദേശ്, അസം, മധ്യപ്രദേശ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ ഞങ്ങൾക്ക് സ്നേഹവും വിശ്വാസവും നൽകുന്നു. ഇവിടങ്ങളിലെ ജനങ്ങളെല്ലാം പാക്കിസ്ഥാനികളാണോ? ഷായുടെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് കേജ്രിവാൾ ചോദിച്ചു. 

"നിങ്ങൾ എന്തിനേക്കുറിച്ചാണ് സംസാരിക്കുന്നത്? ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി നിങ്ങളെ തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തിരിക്കുന്നു. എന്നാൽ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളെയും പാക്കിസ്ഥാനികൾ എന്ന് വിളിക്കാൻ തക്ക ധിക്കാരിയാണ് നിങ്ങൾ. നിങ്ങൾ ആളുകളെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങൾ ഇതുവരെ പ്രധാനമന്ത്രിയായിട്ടില്ല, നിങ്ങൾ അഹങ്കാരിയാകാൻ തുടങ്ങിയിരിക്കുന്നു,” കേജ്രിവാൾ പറഞ്ഞു.

Advertisment

“നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പോകുന്നില്ല, കാരണം ജൂൺ 4 ന് ബി.ജെ.പി അധികാരത്തിൽ നിന്നും പുറത്തുപോകുകയാണ്…നിങ്ങളുടെ അഹംഭാവം നിയന്ത്രിക്കുക, ജനങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കുക... നിങ്ങളുടെ ശത്രുത എന്നോടാണ്, നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കാം, പക്ഷേ നിങ്ങൾ പൗരന്മാരെ അധിക്ഷേപിക്കരുത്" അദ്ദേഹം പറഞ്ഞു.

“ഇന്ന്, മൂന്ന് കാര്യങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായി, ആറാം ഘട്ടത്തിന് ഇനി ദിവസങ്ങൾ മാത്രം. (നരേന്ദ്ര) മോദി സർക്കാർ പുറത്തേക്ക് പോകുകയാണെന്നും ഇന്ത്യാ ബ്ലോക്ക് കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നും വ്യക്തമാണ്. എന്തടിസ്ഥാനത്തിലാണ് ഞാൻ ഇത് പറയുന്നത്? വിവിധ ഗ്രൂപ്പുകൾ നടത്തിയ നിരവധി സർവേകളും പഠനങ്ങളും ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിക്കുന്നു" ഇന്ത്യാ മുന്നണിയുടെ വിജയത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു.

Read More

Arvind Kejriwal Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: