scorecardresearch

Ahmedabad Plane Crash: അഹമ്മദാബാദ് വിമാനപകടം; പൈലറ്റ് അപായ സൂചന നൽകി, പിന്നീട് സന്ദേശങ്ങളില്ല

Ahmedabad Plane Crash: അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോൾ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് റൺവേ 23-ൽ നിന്നാണ് വിമാനം പുറപ്പെട്ടത്

Ahmedabad Plane Crash: അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോൾ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് റൺവേ 23-ൽ നിന്നാണ് വിമാനം പുറപ്പെട്ടത്

author-image
WebDesk
New Update
ahemadabad plane crash 123

അപകടത്തിൽപ്പെട്ട വിമാനത്തിൻറെ ഭാഗങ്ങൾ (ഫൊട്ടൊ -ഭുപേന്ദ്ര റാണ)

Ahmedabad Plane Crash: അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് അപായസൂചന നൽകിയെന്ന് കേന്ദ്ര ഏവിയേഷൻ റെഗുലേറ്റർ ഡി.ജി.സി.എ. സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-നാണ് അഹമ്മദാബാദ് സർദാർ വല്ലഭായി പാട്ടേൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ജനവാസമേഖലയിൽ തകർന്നുവീണത്.

Advertisment

Also Read: വിമാനം പതിച്ചത് ഹോസ്റ്റൽ മെസ്സിനു മുകളിലേക്ക്; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കും പരിക്ക്

വിമാനം പറന്നുയർന്ന് ഒൻപതാമത്തെ മിനിറ്റിലാണ് അപകടം ഉണ്ടായത്. ഇതിന് തൊട്ടുമുമ്പ് പൈലറ്റ് അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോൾ  (എ.ടി.സി.) വിഭാഗത്തിന്  അപായസൂചനാ മുന്നറിയിപ്പ് നൽകിയത്. ഇതേ തുടർന്ന് എ.ടി.സി. പൈലറ്റുമായി ബന്ധപ്പെടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും സന്ദേശങ്ങളൊന്നും ലഭിച്ചില്ലെന്നും ഏവിയേഷൻ റെഗുലേറ്റർ ഡി.ജി.സി.എ പ്രസ്താവനയിൽ പറഞ്ഞു.

Also Read:അഹമ്മദാബാദ് വിമാനപകടത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും; മരിച്ചത് തിരുവല്ല സ്വദേശിനി

Advertisment

ക്യാപ്റ്റൻ സുമീത് സബർവാളായിരുന്നു വിമാനത്തിന്റെ പൈലറ്റ്. 8200 മണിക്കൂർ വിമാനം പറത്തി പരിചയസമ്പത്തുള്ള പൈലറ്റാണ് ക്യാപ്റ്റൻ സുമീത് സബർവാൾ. വിമാനത്തിന്റെ സഹപൈലറ്റിന് 1100 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ടെന്നും ഡി.ജി.സി.എ. വ്യക്തമാക്കി.അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോൾ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് റൺവേ 23-ൽ നിന്നാണ് വിമാനം പുറപ്പെട്ടത്. 

Also Read:ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് 91 മരണം; വിമാനത്തിലുണ്ടായിരുന്നത് 242 പേർ

വിമാനാപകടത്തിൽ 91 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗീക വൃത്തങ്ങൾ നൽകുന്ന വിവരം. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ  230 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരൻമാരും പോർച്ചുഗിൽ പൗരൻമാരായ ഏഴ് പേരും വിമാനത്തിൽ ഉണ്ടായിരുന്നു. കനേഡിയൻ പൗരനായ ഒരാളും വിമാനത്തിൽ ഉണ്ടായിരുന്നു. 

അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 625 അടി ഉയർത്തിൽവെച്ചാണ് സിഗ്‌നൽ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർധിപ്പിച്ചു.

Read More

അഹമ്മദാബാദ് വിമാന അപകടം; വിമാനത്തിൽ 169 ഇന്ത്യക്കാർ, 61 വിദേശികൾ

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: