/indian-express-malayalam/media/media_files/2025/06/12/827U8D8VcSzFIZrzcw3L.jpg)
ചിത്രം: എക്സ്
Ahmedabad Plane Crash: ഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനിടെ അപകടത്തിൽപെട്ട സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി ലണ്ടനിലേക്ക് പറന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപെട്ടത്.
അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിന്റെ മെസ്സിനു മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അപകടം സമയം, ഹോസ്റ്റൽ മെസ്സിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് അറിയിച്ചു. അപകടത്തിൽ 24 മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Air india Flight AI171 reportedly crashed into the hostel part of the B.J. Medical College (BJMC), a well-known medical college in Ahmedabad.
— Breaking Aviation News & Videos (@aviationbrk) June 12, 2025
Reports claim that Medical students residing in the hostel have also died in the crash. pic.twitter.com/nvVw6flHne
Also Read:അഹമ്മദാബാദ് വിമാന ദുരന്തം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മെഡിക്കൽ വിദ്യാർത്ഥികൾ മെസ്സിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് വിമാനം കെട്ടിടത്തിനു മുകളിലേക്ക് പതിച്ചതെന്നാണ് വിവരം. വിമാനം ഹോസ്റ്റലിൽ ഇടിച്ചുകയറിയ നിലയിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മെസ്സിൽ പകുതി കഴിച്ച ഭക്ഷണ പാത്രത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Also Read: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് 91 മരണം; വിമാനത്തിലുണ്ടായിരുന്നത് 242 പേർ
ഇന്ന് ഉച്ചയ്ക്ക് 1.39 നായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. വിമാനം പറന്നുയർന്ന് ഏകദേശം ഒൻപത് മിനിറ്റിനുള്ളിൽ തകർന്ന് വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അപകടം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ''അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്‌വിക് സർവീസ് നടത്തുന്ന ഫ്‌ലൈറ്റ് AI-171 ഇന്ന്, 2025 ജൂൺ 12 ന് ഒരു അപകത്തിൽപ്പെട്ടു. അപകടത്തിന്റെ വിശദാംശങ്ങൾ തേടുകയാണ്- എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Also Read: അഹമ്മദാബാദ് വിമാന അപകടം; വിമാനത്തിൽ 169 ഇന്ത്യക്കാർ, 61 വിദേശികൾ
അപകടത്തെ തുടർന്ന് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളം അടച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു എന്നിവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എയർ ഇന്ത്യയുടെ പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളാണ് വിമാനം പറത്തിയത്. ഇദ്ദേഹത്തിന് 8200 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ട്. വിമാനത്തിലെ കോപൈലറ്റ് ക്ലൈവ് കുന്ദർ 1100 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ട്.
Read More: അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.