/indian-express-malayalam/media/media_files/2025/07/21/air-india1233-2025-07-21-15-48-51.jpg)
എയർ ഇന്ത്യക്ക് പിന്തുണയുമായി സിംഗപ്പൂർ എയർലൈൻസ്
ന്യൂഡൽഹി: അഹമ്മദാബാദ് അപകടത്തിലും ഇന്ത്യ- പാകിസ്ഥാന്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് വ്യോമാതിര്‍ത്തി അടച്ചതും മൂലവുമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി എയര്‍ ഇന്ത്യ. എന്നാല്‍ സാമ്പത്തിക വെല്ലുവിളി നേരിടാന്‍ എയര്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിംഗപ്പൂർ എയർലൈൻസ്. എയർ ഇന്ത്യയ്ക്ക് ആവശ്യമായ പിന്തുണയും നൽകുമെന്നാണ് സിംഗപ്പൂർ എയര്‍ലൈന്‍സിൻ്റെ അറിയിപ്പ്. ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നും എയർ ഇന്ത്യ 10,000 കോടിയിലധികം രൂപ ആവശ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അറിയിപ്പ്.
Also Read:എഐഎഡിഎംകെയിൽ നാടകീയ നീക്കങ്ങൾ;എംഎൽഎ സെങ്കോട്ടയ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
സമീപകാലത്ത് എയര്‍ ഇന്ത്യ വന്‍ നഷ്‌ടത്തിലാവുകയും നിരവധി പ്രതിസന്ധികൾ നേരിടുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടാറ്റ സൺസിൻ്റെയും സിംഗപ്പൂർ എയർലൈൻസിൻ്റെയും സംയുക്ത ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപമനുണ്ടായത്.
ഫണ്ടിങ് പദ്ധതികളെക്കുറിച്ച് എയർ ഇന്ത്യയും ടാറ്റ സൺസും ഇതുവരെ പ്രതികരിച്ചിട്ടില്ല. ടാറ്റ സൺസും സിംഗപ്പൂർ എയർലൈൻസും 2024-25 ൽ എയർ ഇന്ത്യയിൽ 9,558 കോടി രൂപ നിക്ഷേപിച്ചു. ഈ വർഷം മാർച്ചിൽ മാത്രം പ്രൊമോട്ടർമാർ 4,306 കോടി രൂപ നിക്ഷേപിച്ചു.
Also Read:തെരുവ് നായ പ്രശ്‌നം; രൂക്ഷവിമർശനവുമായി സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം
എയര്‍ ഇന്ത്യയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എയര്‍ ഇന്ത്യ അതിൻ്റെ പ്രതിസന്ധിഘട്ടത്തിലാണെന്നും യാത്രയെ ബാധിക്കുന്ന നിരവധി അനിശ്ചിതത്വങ്ങൾ നിലവിലുണ്ടെന്നും എന്നാൽ അത്തരം സാഹചര്യങ്ങള്‍ നമ്മെ തോല്‍പ്പിക്കില്ലെന്നും എയർ ഇന്ത്യ സിഇഒ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചുപൂട്ടിയത് വിവിധ തടസങ്ങളിൽ ഒന്നാണ്. ഇത് യൂറോപ്യൻ യാത്രകള്‍ക്കായി ദീർഘദൂര റൂട്ടുകൾ തെരഞ്ഞെടുക്കാൻ എയർലൈനിനെ നിർബന്ധിതമാക്കുന്നു. ഇത് പ്രവര്‍ത്തന ചെലവിനെ കാര്യമായി ബാധിച്ചു. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചുപൂട്ടൽ മൂലം ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈനിന് 4,000 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നുവെന്ന് വിൽസൺ പറഞ്ഞു.
Also Read:ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ആഗോള വ്യാപാര നയം, ആഗോള സ്ഥിരത, സമാധാനം, രാഷ്ട്രീയം എന്നിവയിലെ അനിശ്ചിതത്വം എയര്‍ലൈൻസിനെ കാര്യമായി ബാധിച്ചു. ഇത് ഡിമാന്‍ഡിനെയും ബാധിച്ചു. ജൂൺ 12 ന് നടന്ന വിമാനാപകടത്തെത്തുടർന്ന് ബോയിങ് 787, 777 വിമാനങ്ങൾ നടത്തുന്ന സർവീസുകൾ താൽക്കാലികമായി കുറച്ചിരിക്കുകയാണെന്നും വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
Read More:പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടർ പട്ടികയിൽ പേര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us