scorecardresearch

സ്ഥിരം അശ്ലീല സന്ദേശം അയച്ച് എഐഡിഎംകെ നേതാവ്; സഹികെട്ട് ചൂലെടുത്ത് യുവതികൾ

യുവതികളുടെ പരാതിയിൽ സ്ഥലത്ത് എത്തിയ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്

യുവതികളുടെ പരാതിയിൽ സ്ഥലത്ത് എത്തിയ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്

author-image
WebDesk
New Update
AIADMK Attack

എഐഡിഎംകെ നേതാവിനെ യുവതികൾ മർദ്ദിക്കുന്നതിൻറ വീഡിയോ ദൃശ്യം

ചെന്നൈ: അശ്ലീലസന്ദേശം അയച്ച അറുപതുകാരനായ എഐഎഡിഎംകെ നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലത്തിനാണ് ചൂല് കൊണ്ട് തല്ല് കിട്ടിയത്.

Advertisment

ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികൾ ആണ് തല്ലിയത്. അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് ഈ യുവതികൾ വീടൊഴിഞ്ഞിരുന്നു. പിന്നീടും വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശം അയക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു.

യുവതികൾ തന്നെയാണ് നേതാവിനെ മർദ്ദിച്ച വിവരം പൊലീസിനെ അറിയിച്ചത്. യുവതികളുടെ പരാതിയിൽ സ്ഥലത്ത് എത്തിയ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ എല്ലാ ചുമതലയിൽ നിന്ന് നീക്കിയതായും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും എഐഎഡിഎംകെ നേതൃത്വം വിശദമാക്കി.

Read More

Advertisment
Aiadmk Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: