/indian-express-malayalam/media/media_files/ffgHsRVjWx55HJtssiIG.jpg)
Photo: X/ Devendra Fadnavis
മുംബൈ: 2019ലെ 23 സീറ്റിൽ നിന്ന് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 9 സീറ്റിലേക്ക് വീണതിന് പിന്നാലെ മഹാരാഷ്ട്രയിൽ നഷ്ടമായ ജനപ്രീതി തിരിച്ചുപിടിക്കാൻ പുതിയ നീക്കങ്ങളുമായി ബിജെപി. ഇതിനായി വീട് വീടാന്തരം കയറിയിറങ്ങി വോട്ടർമാരുമായുള്ള ബന്ധം തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുകയാണ് അവർ. അതിന് അവർ നൽകിയിരിക്കുന്ന പേര് 'ഘർ ഘ ചലോ അഭിയാൻ' എന്നാണ്.
തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാഥമിക അവലോകനം നടത്താൻ വെള്ളിയാഴ്ച ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ എടുത്ത നിരവധി തീരുമാനങ്ങളിൽ ഒന്നാണിത്. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൻ്റെ ട്രാക്ക് റെക്കോർഡ് ശരിയാക്കാനും, അത് വോട്ടർമാരെ ബോധ്യപ്പെടുത്താനും ഒരു ബഹുമുഖ തന്ത്രം പ്രയോഗിക്കാനുമാണ് ബിജെപി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് അകന്നുപോയ ദളിതർ, ആദിവാസികൾ, മറാഠികൾ തുടങ്ങിയ സമുദായങ്ങളിലേക്ക് പ്രചാരണം നടത്താനാണ് പാർട്ടി പദ്ധതിയിടുന്നത്. യോഗത്തിൽ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, മുംബൈ നോർത്ത് എംപിയായ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ കേഡർ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണമെന്ന് അഭിപ്രായപ്പെട്ടു. വോട്ടർമാരുമായി ആശയവിനിമയം ഉറപ്പാക്കാൻ ഇത്തരമൊന്നിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയാനും തൻ്റെ സമയം സംഘടനയ്‌ക്കായി നീക്കിവയ്ക്കാനും ദേവേന്ദ്ര ഫഡ്‌നാവിസ് തീരുമാനിച്ചു. മഹായുതി ഭരണ സഖ്യവും പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) മുന്നണിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസവും യോഗത്തിൽ ചർച്ചയായി. ഇതിൽ വെറും 0.3 ശതമാനം വോട്ട് വിഹിതത്തിന്റെ കുറവ് മാത്രമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
“നമുക്ക് ഈ വിടവ് എളുപ്പത്തിൽ നികത്താനാകും. 1.5% വോട്ട് വിഹിതം വർധിപ്പിച്ചാലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കും. പിന്നിൽ നിൽക്കാൻ ഒരു കാരണവുമില്ല. ഞങ്ങൾ തിരിച്ചുവരും,” ഫഡ്‌നാവിസിനെ ഉദ്ധരിച്ച് വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംവിഎയുടെ 43.9% വോട്ട് വിഹിതത്തിന് പിന്നിലായി എൻഡിഎയ്ക്ക് 43.6% വോട്ടുകൾ ലഭിച്ചു. തിരുത്തലിൻ്റെ ഭാഗമായി, ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് ജില്ല തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യാൻ മുൻ കേന്ദ്രമന്ത്രി ഭഗവത് കരാദിൻ്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും ബിജെപി തീരുമാനിച്ചു.
ഭരണഘടനയിലും മറാഠാ സംവരണ വിഷയത്തിലും ജനങ്ങളിലേക്കിറങ്ങി നമ്മുടെ ഭാഗം മുന്നോട്ടുവച്ചുകൊണ്ട് പ്രതിപക്ഷത്തിൻ്റെ കുപ്രചരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കണമെന്നും ബവൻകുലെ പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ “ഭരണഘടനയെ സംരക്ഷിക്കുക” എന്ന ആഖ്യാനം സംസ്ഥാനത്തെ ജനസംഖ്യയുടെ 13.5% വരുന്ന ദലിതരെ സ്പർശിച്ചുവെന്ന് ബിജെപി ഉൾപ്പടെയുള്ളവർ പറഞ്ഞു.
പാർട്ടിയിൽ നിന്ന് അകന്ന ദളിത് വോട്ടർമാരെ തിരിച്ചുകൊണ്ടുവരാൻ, ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം നടക്കുന്ന പരിപാടികളുടെ ഭാഗമായി ബിജെപി പ്രവർത്തകർ സമൂഹവുമായി ബന്ധപ്പെടും. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അതാവാലെ) തലവൻ രാംദാസ് അത്താവാലെയെ, സംഭവങ്ങളുടെ ആസൂത്രണത്തിനായി സമീപിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
Read More
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us