/indian-express-malayalam/media/media_files/K8Qu7gjhjPHPYgJF4wAS.jpg)
ഐസ്ക്രീം നിർമ്മാണ കമ്പനിയിൽ പരിശോധന നടത്തിയ അധികൃതർ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസിന്റെ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടാൻ ഉത്തരവ് നൽകി (Express Photo by Sushant Kulkarni)
മുംബൈ: മുംബൈ നിവാസിയായ ഡോക്ടർക്ക് ഐസ്ക്രീം കോണിൽ നിന്ന് മനുഷ്യ വിരലാണെന്ന് സംശയിക്കുന്ന മാംസം കണ്ടെത്തിയ സംഭവത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ നടപടി. പരാതിക്ക് ആധാരമായ പൂനെയിലെ ഐസ്ക്രീം നിർമ്മാണ കമ്പനിയിൽ പരിശോധന നടത്തിയ അധികൃതർ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസിന്റെ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. പൂനെയിലെ ഇന്ദാപൂരിലെ ഐസ്ക്രീം നിർമ്മാണ യൂണിറ്റാണ് ഇതോടെ അടച്ചുപൂട്ടിയിരിക്കുന്നത്.
ബുധനാഴ്ച, മാതൃ കമ്പനിയായ വാൽക്കോ ക്യുഎസ്ആർ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ യുമ്മോയുടെ ബട്ടർസ്കോച്ച് ഐസ്ക്രീമിൽ നിന്നുമാണ് നഖത്തോടുകൂടിയ മാംസക്കഷണം കണ്ടെത്തിയത്. മുംബൈ നിവാസിയായ ഡോക്ടർ ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നുമാണ് മനുഷ്യമാംസം കണ്ടെത്തിയത്. തുടർന്ന് 26 കാരനായ ഡോക്ടർ ബ്രാൻഡൻ ഫെറാവോ മലാഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഡെലിവറി ആപ്പായ സെപ്റ്റോ വഴിയാണ് അദ്ദേഹം ഐസ്ക്രീം ഓർഡർ ചെയ്തത്. ഐസ്ക്രീം പകുതിയോളം കഴിച്ച ശേഷമാണ് വിരൽ കണ്ടെത്തിയത്.
ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ പരിശോധനയ്ക്കെത്തിയപ്പോൾ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസിന്റെ പരിസരം ആളൊഴിഞ്ഞ നിലയിലായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച എഫ്എസ്എസ്എഐയുടെ പരിശോധനയെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ അതിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.
പൂനെ നഗരത്തിൽ നിന്ന് 130 കിലോമീറ്റർ അകലെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എംഐഡിസി) വ്യാവസായിക ക്ലസ്റ്ററിൽ പൂനെ ജില്ലയിലെ ഇന്ദാപൂർ താലൂക്കിലെ ലോണി ദിയോകർ ഏരിയയിലാണ് ഉൽപ്പാദന യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. ഡെലിവറി എക്‌സിക്യൂട്ടീവിൽ നിന്ന് തേർഡ് പാർട്ടി നിർമ്മാതാവിലേക്കുള്ള വിതരണ ശൃംഖലയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു.
Read More
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us