scorecardresearch

നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമാണ് താരം മത്സരത്തിനെത്തിയത്. താരങ്ങളായ അനന്യ പാണ്ഡെയും ഷനായ കപൂറും മത്സരം കാണാനെത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമാണ് താരം മത്സരത്തിനെത്തിയത്. താരങ്ങളായ അനന്യ പാണ്ഡെയും ഷനായ കപൂറും മത്സരം കാണാനെത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

author-image
WebDesk
New Update
shah rukh khan, shah rukh khan news, shah rukh khan birthday, shah rukh khan age

നടൻ ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഉഷ്ണാഘാതത്തെ തുടർന്നാണെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ മത്സരത്തിൽ താരം പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.

Advertisment

ഐപിഎൽ സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരമായിരുന്നു ഇത്. നടൻ ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഉഷ്ണാഘാതത്തെ തുടർന്നാണെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമാണ് താരം മത്സരത്തിനെത്തിയത്. താരങ്ങളായ അനന്യ പാണ്ഡെയും ഷനായ കപൂറും മത്സരം കാണാനെത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

Advertisment

ചൊവ്വാഴ്ച, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കെകെആർ വിജയിച്ച് ഫൈനലിന് യോഗ്യത നേടിയിരുന്നു. വിജയത്തിന് ശേഷം താരം ആവേശഭരിതനായി കാണികളെ അഭിവാദ്യം ചെയ്തിരുന്നു. മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമാണ് താരം ഗ്രൌണ്ട് വലം വച്ചത്.

മൈതാനത്ത് ഷൂട്ട് ചെയ്ത മത്സരത്തിന് ശേഷമുള്ള ഷോയുടെ ഫ്രെയിമിലേക്ക് ഷാരൂഖ് നടന്നു കയറിയിരുന്നു. തങ്ങൾ ഫ്രെയിമിലേക്ക് നടക്കുകയാണെന്ന് സുഹാനയും അബ്രാമും മനസ്സിലാക്കിയപ്പോൾ ഷാരൂഖ് തൻ്റെ ആരാധകരെ കൈവീശിക്കാണിച്ചു മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ താൻ ഷോ തടസ്സപ്പെടുത്തിയെന്ന് മനസിലായതോടെ ഷാരൂഖ് കൈകൂപ്പി ക്ഷമാപണം നടത്തി.

Read More

Hospital Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: