scorecardresearch

'അടിസ്ഥാനരഹിതവും തീർത്തും അസംബന്ധവും'; അരുണാചൽ പ്രദേശിലെ അവകാശവാദത്തിൽ ചൈനക്കെതിരെ ഇന്ത്യ

അരുണാചലിനെ സംബന്ധിച്ച ചൈനീസ് സൈന്യത്തിന്റെ അവകാശവാദത്തിന് മറുപടിയുമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്

അരുണാചലിനെ സംബന്ധിച്ച ചൈനീസ് സൈന്യത്തിന്റെ അവകാശവാദത്തിന് മറുപടിയുമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്

author-image
WebDesk
New Update
Jaiswal

ചൈനയുടെ അവകാശവാദങ്ങൾ തീർത്തും അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ തുറന്നടിച്ചു

ഡൽഹി: അരുണാചൽ പ്രദേശ് ചൈനയുടെ അന്തർലീനമായ ഭാഗമാണെന്നുള്ള ചൈനയുടെ പ്രസ്താവനക്കെതിരെ ഇന്ത്യ. അരുണാചലിനെ സംബന്ധിച്ച ചൈനീസ് സൈന്യത്തിന്റെ അവകാശവാദത്തിന് മറുപടിയുമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ചൈനയുടെ ഈ തരത്തിലുള്ള അവകാശവാദങ്ങൾ തീർത്തും അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ തുറന്നടിച്ചു. 

Advertisment

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ഈ നിലപാടിനെക്കുറിച്ച് രാജ്യം പലതവണ ചൈനയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ അവ വകവെക്കാതെയുള്ള അവരുടെ ഈ തരത്തിലുള്ള അവകാശവാദങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണന്നനും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. 

“ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശത്തിന്മേൽ അസംബന്ധമായ അവകാശവാദങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് നടത്തിയ അഭിപ്രായങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു. ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ വാദങ്ങൾ ആവർത്തിക്കുന്നത് അത്തരം അവകാശവാദങ്ങൾക്ക് യാതൊരു സാധുതയും നൽകുന്നില്ല. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ്. ഞങ്ങളുടെ വികസന പരിപാടികളിൽ നിന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിന്നും അവിടുത്തെ ജനങ്ങൾക്ക് തുടർന്നും പ്രയോജനം ലഭിക്കും,”രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.

Advertisment

മാർച്ച് 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെഅരുണാചൽ സന്ദർശനത്തോടുള്ള ബീജിംഗിന്റെ എതിർപ്പ് ഇന്ത്യ നിരസിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച പിഎൽഎയുടെ അവകാശവാദങ്ങൾ വന്നത്. അരുണാചൽ പ്രദേശിനെ തെക്കൻ ടിബറ്റ് എന്ന് അവകാശപ്പെടുന്ന ചൈന, തങ്ങളുടെ അവകാശവാദങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഇന്ത്യൻ നേതാക്കളുടെ സംസ്ഥാന സന്ദർശനത്തെ എതിർക്കുന്നു. ബീജിംഗ് ഈ പ്രദേശത്തിന് സാങ്‌നാൻ എന്നും പേരിട്ടിരുന്നു. 

അരുണാചൽ പ്രദേശ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രസ്താവിച്ചതിലൂടെ ചൈനയുടെ പ്രാദേശിക അവകാശവാദങ്ങൾ ഇന്ത്യ ആവർത്തിച്ച് നിരസിക്കുകയാണ് ചെയ്തിരിക്കുന്നത്. യാഥാർത്ഥ്യത്തെ മാറ്റിമറിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രദേശത്തിന് "കണ്ടുപിടിച്ച" പേരുകൾ നൽകാനുള്ള ബീജിംഗിന്റെ നീക്കവും വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.

Read More:

China Arunachal Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: