scorecardresearch

'മുഖത്തും കാലിലും ചതവ്'; സ്വാതി മേലിവാളിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്

ഒന്നിലധികം തവണ മർദ്ദനമേറ്റതായി മലിവാൾ പരാതിപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സംഘം അവരെ വിദഗ്ദ പരിശോധനയ്ക്ക് വിധേയയാക്കി

ഒന്നിലധികം തവണ മർദ്ദനമേറ്റതായി മലിവാൾ പരാതിപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സംഘം അവരെ വിദഗ്ദ പരിശോധനയ്ക്ക് വിധേയയാക്കി

author-image
WebDesk
New Update
Maliwal Swati

മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച്, മലിവാളിന് പ്രധാനമായും ശരീരത്തിൽ രണ്ട് പരിക്കുകളാണുള്ളത്

ഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളുമായി ബന്ധപ്പെട്ട ആക്രമണ വിവാദത്തിന് ആക്കം കൂട്ടിക്കൊണ്ട് മേലിവാളിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്.  ഡൽഹി എയിംസിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ ഇടത് തുടയിലും വലത് കവിളിലും മുറിവേറ്റതായി സൂചനയുണ്ട്. മേലിവാളിന്റെ കണ്ണിനു താഴെയും പരിക്കുള്ളതായി റിപ്പോർട്ടിൽ പറയുന്നു. 

Advertisment

ഔദ്യോഗിക വസതിയിൽ വെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭവ് കുമാർ മലിവാളിനെ മർദ്ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് മണിക്കൂറുകൾക്ക് ശേഷം വ്യാഴാഴ്ചയാണ് സ്വാതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയത്. കേസിൽ ഡൽഹി പോലീസ് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഉടൻ തീസ് ഹസാരി കോടതിയിൽ ഹാജരാക്കും. 

ശനിയാഴ്ച പുറത്തുവന്ന ഡൽഹി എയിംസിലെ മലിവാളിന്റെ മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച്, മലിവാളിന് പ്രധാനമായും ശരീരത്തിൽ രണ്ട് പരിക്കുകളാണുള്ളത്. "ഇടത് കാലിന്റെ ഡോർസൽ വശത്തായി ഏകദേശം 3×2 സെന്റീമീറ്റർ വലിപ്പമുള്ളമുറിവും, വലത് കവിളിൽ താഴെ കണ്ണിന് താഴെയായി ഏകദേശം 2×2 സെന്റീമീറ്റർ വലിപ്പത്തിലുമുള്ള മുറിവാണ് സ്വാതിയുടേത് ", റിപ്പോർട്ടിൽ പറയുന്നു.

ഒന്നിലധികം തവണ മർദ്ദനമേറ്റതായി മലിവാൾ പരാതിപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സംഘം അവരെ വിദഗ്ദ പരിശോധനയ്ക്ക് വിധേയയാക്കി. വീഴ്ച്ചയിൽ തല ഒരു കട്ടിയുള്ള വസ്തുവിൽ ഇടിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

Advertisment

അതേ സമയം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സ്വാതി മലിവാൾ ആക്രമണക്കേസിൽ ആം ആദ്മി പാർട്ടിക്കുള്ളിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, മലിവാൾ  അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ രണ്ടാമത്തെ സിസിടിവി ദൃശ്യം പാർട്ടി ഇന്ന് പുറത്തുവിട്ടു. 

വീഡിയോ പരാമർശിച്ച് ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മലിവാൾ കള്ളം പറയുകയാണെന്ന് അവകാശപ്പെട്ടു.  “ഈ വീഡിയോയിൽ, അവരുടെ വസ്ത്രങ്ങൾ കീറിയിട്ടില്ല, അല്ലെങ്കിൽ അവർക്ക് നടക്കാൻ കഴിയുന്നില്ല, അല്ലെങ്കിൽ അവളുടെ തലയ്ക്ക് പരിക്കുണ്ട്…എന്ന് തോന്നുമോ, അതിനാൽ തന്നെ അവർ കള്ളം പറയുകയാണെന്നുള്ളത്  വ്യക്തമാണ്” അതിഷി പറഞ്ഞു.

Read More

Arvind Kejriwal Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: