/indian-express-malayalam/media/media_files/37RzmaB4KpmPZTpXTpDD.jpg)
ദക്ഷിണ പൂര്‍വ ഡല്‍ഹിയിലെ ഓക്ല മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് അമാനത്തുള്ള ഖാന് (ഫയൽ ചിത്രം)
ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ശേഷം ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനാണ് ഇന്ന് അറസ്റ്റിലായത്.
ഡല്‍ഹിയിലെ വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അമാനത്തുള്ള ഖാനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വഖഫ് ബോര്‍ഡിന്റെ സ്വത്ത് മറിച്ചുവിറ്റു എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. ദക്ഷിണ പൂര്‍വ ഡല്‍ഹിയിലെ ഓക്ല മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് അമാനത്തുള്ള ഖാന്. കേസില്‍ അമാനത്തുള്ള ഖാന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിഞ്ഞാഴ്ച സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കെട്ടിച്ചമച്ച കള്ളക്കേസാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് അമാനത്തുള്ള ഖാന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അമാനത്തുള്ള ഖാന്റെ വാദം കോടതി അംഗീകരിച്ചില്ല. കോടതി ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചത്.
ഇന്ന് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറസ്റ്റിലായതിന് ശേഷം ഇ.ഡി. അറസ്റ്റ് ചെയ്യുന്ന ആദ്യ എംഎല്‍എയാണ് അമാനത്തുള്ള ഖാന്.
Read More
- രാഷ്ട്രീയ പോസ്റ്റുകൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; വിയോജിപ്പോടെ നീക്കം ചെയ്യുന്നുവെന്ന് എക്സ്
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.