/indian-express-malayalam/media/media_files/2025/01/16/UgpnRXQVun0peZ5SzyKd.jpg)
പ്രതീകാത്മക ചിത്രം
ഡൽഹി: രാജ്യത്തെ 1.2 കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. എട്ടാം ശമ്പള കമ്മീഷന് പ്രധാനമന്ത്രിയുടെ അംഗീകരം ലഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ശുപാർശകൾ അടുത്ത വർഷം സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ടാം ശമ്പള കമ്മീഷൻ്റെ ഭരണഘടനയ്ക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്, 2026 മുതൽ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കും, മന്ത്രി കൂട്ടിച്ചേർത്തു. 2025 ഡിസംബർ 31 വരെ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ബാക്കിനിൽക്കെയാണ് അനുമതി നൽകിയിരിക്കുന്നത്.
PM @narendramodi Ji has approved the 8th Central Pay Commission for all Central Government employees. pic.twitter.com/4jl9Q5gFka
— Ashwini Vaishnaw (@AshwiniVaishnaw) January 16, 2025
പുതിയ പാനൽ രൂപീകരിക്കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ പ്രതിനിധികളും വിവിധ ട്രേഡ് യൂണിയനുകളും കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകൾ അടുത്തിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത്, 2014 ഫെബ്രുവരിയിലായിരുന്നു ഏഴാം ശമ്പള കമ്മീഷന് രൂപം നൽകിയത്. 2016 ജനുവരിയിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ശുപാർശകൾ നടപ്പാക്കിയത്.
Read More
- അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച വെളിപ്പെടുത്തൽ നടത്തി, ഹിൻഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സ്ഥാപകൻ
- സ്പെയ്ഡെക്സ് ദൗത്യം വിജയകരം; ഐഎസ്ആർഒയ്ക്ക് ചരിത്രനേട്ടം
- ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ധാരണ; ഗാസ യുദ്ധത്തിന് താൽക്കാലിക വിരാമം
- 'ഇന്ത്യയിൽ അല്ല;' സക്കർബർഗിൻ്റെ തിരഞ്ഞെടുപ്പ് പരാമർശത്തിൽ മാപ്പു പറഞ്ഞ് മെറ്റ
- സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ പരാമർശം; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us