/indian-express-malayalam/media/media_files/4IMZXS53NxuFQAJcPXrn.jpg)
ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത് (എക്സ്പ്രസ് ഫൊട്ടോ)
ഡൽഹി: ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തിലുണ്ടായ വൻ തീപിടുത്തത്തിൽ തിരക്കേറിയ ഗെയിം സോണിന് തീപിടിച്ച് കെട്ടിടം തകർന്ന് 27 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ നടുക്കുന്ന മറ്റൊരു ദുരന്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 7 നവജാതശിശുക്കളാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.
VIDEO | A Baby Centre in Delhi's Vivek Vihar was completely engulfed in fire last night. The Delhi Fire Services said it received a call at 11.32 pm and nine fire tenders were rushed to the site. The officials said that 11 newborns were rescued from the building. pic.twitter.com/kBOZHcIcqp
— Press Trust of india (@PTI_News) May 26, 2024
രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. രാത്രി 11.32 ന് തങ്ങൾക്ക് ഒരു കോൾ ലഭിച്ചതായും ഒമ്പത് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയതായും ഡൽഹി ഫയർ സർവീസസ് അറിയിച്ചു.
#WATCH | Delhi: Morning visuals from a newborn Baby Care Hospital in Vivek Vihar where a massive fire broke out last night claiming the lives of 6 newborn babies.
— ANI (@ANI) May 26, 2024
One newborn baby is on the ventilator and 5 others are admitted to a hospital. pic.twitter.com/cLvIUWIx9e
അതേ സമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിൽ 7 കുട്ടികൾ മരിച്ചതായി ആശുപത്രിയിലെ ഡോ. റാംജി ഭരദ്വാജ് സ്ഥിരീകരിച്ചു. അഞ്ച് കുഞ്ഞുങ്ങൾ പരിക്കേറ്റ് ചികിത്സയിലാണെന്നും റാംജി ഭരദ്വാജ് പറഞ്ഞു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.