/indian-express-malayalam/media/media_files/2025/03/21/Zq3GnzLH9aqD2V5X8f4p.jpg)
കെഎൻ രാജണ്ണ
ബംഗളൂരു: കർണാടകയിലെ ഹണി ട്രാപ്പ് വിവാദം കത്തുന്നു.48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ പറഞ്ഞു. ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ട്.ദേശീയ പാർട്ടികളിലെ എംഎൽഎ മാരും ഹണി ട്രാപ്പിന് ഇരകളാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
"തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ വെളിപ്പെടുത്തി. കർണാടക ഹണി ട്രാപ്പ് 'സിഡികളുടെയും പെൻ ഡ്രൈവുകളുടെയും ഫാക്ടറി' ആയെന്നും രാജണ്ണ പറഞ്ഞു.ഇതിന്‍റെയൊക്കെ നിർമാതാക്കളും സംവിധായകരും ആരെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണം"-രാജണ്ണ പറഞ്ഞു.
ഒരു മന്ത്രിയെ കുടുക്കാൻ രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നെന്ന് ഇന്നലെ മന്ത്രി സതീഷ് ജർക്കിഹോളി വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഉന്നത തല അന്വേഷണം ഉണ്ടാകുമെന്ന് തൊട്ട് പിന്നാലെ ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രഖ്യാപിച്ചിരുന്നു. ഭരണകക്ഷി എംഎൽഎമാരെ അടക്കം ഹണി ട്രാപ്പിൽ പെടുത്തിയത് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടിൽ യത്നാൽ ആരോപിച്ചു.
Read More
- ജഡ്ജിയുടെ വീട്ടിൽ കെട്ടുകണക്കിന് നോട്ടുകെട്ടുകൾ; കൊളീജിയം വിളിച്ച് സുപ്രീം കോടതി
- മൂന്ന് വർഷം:ഇല്ലാതായത് 100 കടുവകൾ; വേട്ടയുടെ ഹൈടൈക്ക് മാതൃകകൾ
- ജീവനാംശം ലഭിക്കാൻ വിദ്യാസമ്പന്നരായ സ്ത്രീകൾ വെറുതെ ഇരിക്കരുത്: ഡൽഹി ഹൈക്കോടതി
- ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട; രണ്ടു ഏറ്റുമുട്ടലുകളിലായി 22 പേരെ വധിച്ചു; ഒരു ജവാന് വീരമൃത്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.