scorecardresearch

സ്ത്രീകൾക്ക് 33 ശതമാനം സംവരണം; വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ

ഭരണഘടനയിലെ 108-ാം ഭേദഗതി ബിൽ അനുസരിച്ച് 2023-ലാണ് നാരി ശക്തി വന്ദൻ അധിനിയം നിയമം പ്രാബല്യത്തിൽ വന്നത്. സെൻസസിന് ശേഷമാകും സംവരണം നടപ്പിലാക്കുന്നത്

ഭരണഘടനയിലെ 108-ാം ഭേദഗതി ബിൽ അനുസരിച്ച് 2023-ലാണ് നാരി ശക്തി വന്ദൻ അധിനിയം നിയമം പ്രാബല്യത്തിൽ വന്നത്. സെൻസസിന് ശേഷമാകും സംവരണം നടപ്പിലാക്കുന്നത്

author-image
WebDesk
New Update
women reservation

സ്ത്രീസംവരണം 2029ൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ

33% Seat Reservation to Womens:  ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി മോദി സർക്കാർ. 2029ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Advertisment

Also Read: സിനിമ കാണാൻ പോലും അനുവാദമില്ല; ക്രൂരകൊലപാതകത്തിന് സോനത്തെ പ്രേരിപ്പിച്ചത് വീട്ടുകാരോടുള്ള പക

ഭരണഘടനയിലെ 108-ാം ഭേദഗതി ബിൽ അനുസരിച്ച് 2023-ലാണ്  'നാരി ശക്തി വന്ദൻ അധിനിയം' നിയമം പ്രാബല്യത്തിൽ വന്നത്. സെൻസസിന് ശേഷമാകും സംവരണം നടപ്പിലാക്കുന്നത്. 2027-ഓടെ രാജ്യത്ത് സെൻസസ് പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സമയബന്ധിതമായി  ഡീലിമിറ്റേഷൻ പൂർത്തിയാക്കണം. ഇതിനുപിന്നാലെയാകും സ്ത്രീ സംവരണം നടപ്പിലാക്കുക. 

സാങ്കേതികവിദ്യയുടെ പുരോഗതിയോടെ സെൻസസ് ഡാറ്റ മുമ്പത്തേക്കാൾ വേഗത്തിൽ ലഭ്യമാകുമെന്ന് സർക്കാർ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതിനുപിന്നാലെ ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകൾ പുനഃക്രമീകരിക്കുന്നതിനും അവയുടെ പ്രദേശിക അതിർത്തികൾ പുനർനിർണയിക്കുന്നതിനുമുള്ള പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാമെന്നും സർക്കാർ ലക്ഷ്യമിടുന്നു. 

Advertisment

Also Read:തൽക്കാൽ ടിക്കറ്റ് ബുക്കുചെയ്യാൻ ഈ - ആധാർ നിർബന്ധം; യാത്രക്കാരെ എങ്ങനെ സഹായിക്കും?

അതേസമയം മണ്ഡല പുനർനിർണയത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യാപകമായി എതിർപ്പ് നിലനിൽക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ജനസംഖ്യയിലെ കുറവുകാരണം സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് കാരണം.

മണ്ഡല പുനർനിർണയത്തിന് മുൻപ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുകയെന്നത് കേന്ദ്ര സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. നേരത്തെ മണ്ഡല പുനനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്  ഒരു സീറ്റ് പോലും നഷ്ടപ്പെടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. 

Also Read:ആദ്യം വിധവയായി കഴിയും, പിന്നെ കാമുകനെ വിവാഹം ചെയ്യും; സോനത്തിൻറെ കരുക്കൾ തെറ്റിച്ചത് ഒരൊറ്റ വാട്‌സ് ആപ്പ് സന്ദേശം

അതേസമയം, അടുത്ത സെൻസസിന് ശേഷം ഡീലിമിറ്റേഷൻ നടക്കണമെങ്കിൽ, പാർലമെന്റ് ഒരു ഡീലിമിറ്റേഷൻ നിയമം പാസാക്കേണ്ടതുണ്ട്. ഇതിന് ശേഷം പാർലമെന്റെ് ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും. ഇതിന് ശേഷമാകും ജനസംഖ്യയ്ക്ക് ആനൂപാതികമായി മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത്.

Read More:

രാഹുൽ ഗാന്ധി ഔദ്യോഗികമായി ആവശ്യപ്പെടുമ്പോൾ മറുപടി നൽകും: തിരഞ്ഞെടുപ്പ് കമ്മീഷൻ

Women Reservation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: