/indian-express-malayalam/media/media_files/FZQz28oM0sBra3gBSvXe.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി കത്തെഴുതുകയോ കൂടിക്കാഴ്ച ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. രാഹുൽ ഗാന്ധി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാത്രമേ ഇലക്ഷൻ കമ്മീഷൻ ഉൾപ്പെടെയുള്ള ഏതൊരു ഭരണഘടനാ സ്ഥാപനവും ഔദ്യോഗികമായി പ്രതികരിക്കൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച അറിയിച്ചു.
2019, 2024 നിയമസഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2024 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലെ മൊത്തം വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായെന്നായിരുന്നു ശനിയാഴ്ച ഇന്ത്യൻ എക്‌സ്‌പ്രസിൽ എഴുതിയ ലേഖനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചത്. ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത 85 ലോക്സഭാ മണ്ഡലങ്ങളിലാണ് അധിക വോട്ടർമാരിൽ ഭൂരിഭാഗവും ഉണ്ടായതെന്നും മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.
രാഹുലിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ കമ്മീഷൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാസ്ഥാപനമാണെന്നും പേരോ ഒപ്പോ ഇല്ലാത്ത കുറിപ്പ് പുറത്തുവിടുന്നത് ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള മാര്‍ഗമല്ലെന്നുമായിരുന്നു ഇതിനോട് രാഹുല്‍ പ്രതികരിച്ചത്.
Also Read: നേപ്പാളിന് നൽകിയ താത്കാലിക സംരക്ഷിത പദവി അമേരിക്ക നിർത്തലാക്കി
അതേസമയം, രാഹുൽ ഗാന്ധി കത്തെഴുതിയാൽ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഏതൊരു ഭരണഘടനാ സ്ഥാപനവും ഔദ്യോഗികമായി പ്രതികരിക്കൂ എന്ന് എല്ലാവർക്കും അറിയാമെന്നും, സിസിടിവി ദൃശ്യങ്ങൾ വേണമെന്ന ആവശ്യത്തിൽ, തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു സമർപ്പിക്കുന്ന ഹർജിയിൽ, ഹൈക്കോടതിയുടെ പരിശോധനയ്ക്ക് ലഭ്യമാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പുകളുടെ സമഗ്രതയും വോട്ടർമാരുടെ സ്വകാര്യതയും സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു പ്രക്രിയ സ്വീകരിച്ചിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Read More: മണിപ്പൂർ വീണ്ടും സംഘർഷഭരിതം; ഏറ്റുമുട്ടൽ, ഇന്റെർനെറ്റ് വിച്ഛേദിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.