scorecardresearch

CRPF Bus Accident News: ഉദ്ദംപൂരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികർ മരിച്ചു

രണ്ടുപേർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പതിനാറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

രണ്ടുപേർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പതിനാറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

author-image
WebDesk
New Update
jandk

കശ്മീരിലെ ഉദ്ദംപൂരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞപ്പോൾ (എക്‌സ്പ്രസ് ഫൊട്ടൊ)

CRPF Bus Accident News: ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂർ ജില്ലയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മുന്ന് സൈനികർ മരിച്ചു. പതിനഞ്ച് പേർക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

Advertisment

Also Read:രാജ്യതാൽപര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്; ട്രംപിന് മറുപടിയുമായി മോദി

ബസന്ത് ഗരിൽ നിന്ന് ഒരു ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു സൈനികർ. കദ്വ പ്രദേശത്തുവച്ച് രാവിലെ പത്തരയോടെ സേനയുടെ 187-ാം ബറ്റാലിയനിൽ പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 23 പേർ ഉണ്ടായിരുന്നു.

Also Read:40 മുറികളുള്ള ഹോട്ടൽ ഒലിച്ചുപോയത് ഇലപോലെ; മിന്നൽ പ്രളയത്തിൽ ഒന്നും അവശേഷിപ്പിക്കാതെ ധരാളി

Advertisment

രണ്ടുപേർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പതിനാറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Also Read:ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ

സ്ഥിതിഗതികൾ നേരിട്ടുനിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എക്‌സിൽ കുറിച്ചു.അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശവാസികൾ സ്വമേധയാ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സിആർപിഎഫ് ജവാൻമാരുടെ മരണത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ദുഃഖം രേഖപ്പെടുത്തി.

Read More:ഇത് ദൈവാനുഗ്രഹം; പ്രളയബാധിത പ്രദേശത്ത് വിചിത്ര പ്രതികരണവുമായി മന്ത്രി

Kashmir Crpf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: