/indian-express-malayalam/media/media_files/uploads/2017/01/air-india-flight.jpg)
6 കിലോ ആർഡിഎക്‌സ് വിമാനത്തിലുണ്ടെന്നായിരുന്നു സന്ദേശം
മുംബൈ: മൂന്നു രാജ്യാന്തര വിമാനങ്ങൾക്കു നേരെയുണ്ടായ ബോംബ് ഭീഷണിയിൽ പതിനേഴുകാരൻ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് ഛത്തീസ്ഗഡിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിൽ എടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് പതിനേഴുകാരൻ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. 6 കിലോ ആർഡിഎക്‌സ് വിമാനത്തിലുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം.
സോഷ്യൽ മീഡിയയിൽ നിന്നുള്ള സാങ്കേതിക തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ ജുവനയിൽ ബോർഡിന്റെ മുന്നിൽ ഹാജരാക്കി നാലുദിവസം കസ്റ്റഡിയിൽ വിട്ടു. 31 കാരനുമായുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് 17 കാരൻ അയാളെ ലക്ഷ്യമിട്ട് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പ്രതിക്ക് ഇയാളുമായി സാമ്പത്തിക തർക്കം നിലനിന്നിരുന്നു. ഇയാൾക്ക് എതിരെ പോക്‌സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസും കൊടുത്തിരുന്നു. ഇയാളെ ലക്ഷ്യം വച്ചാണ് പ്രതി വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി പോസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം.
ബോംബ് ഭീഷണിയെത്തുടർന്ന് മൂന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ തടസപ്പെട്ടിരുന്നു. ഇതിൽ രണ്ടെണ്ണം ഇൻഡിഗോയുടെയും ഒന്ന് എയർ ഇന്ത്യയുടെയും ആയിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് 239 യാത്രക്കാരും 19 ജീവനക്കാരുമായി മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോയ എയർ ഇന്ത്യയുടെ എഐ 119 വിമാനം അടിയന്തരമായി ഡൽഹിയിൽ തിരിച്ചിറക്കി. ഇൻഡിഗോയുടെ മസ്‌കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള വിമാനങ്ങളാണ് വൈകിയത്.
Read More
- പുറത്തായ പോലീസുകാരനെ കഴുത്തറുത്തുകൊന്നു; ലഹരി വഴിതെറ്റിച്ച ജീവിതം
- ഒഴിവാക്കേണ്ട പരാമർശം; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
- ഷിബിൻ വധക്കേസ് പ്രതികൾക്ക് ജീവപര്യന്തം
- തനിക്കെതിരെയുള്ള ലൈംഗിക പരാതികൾ വ്യാജമെന്ന് നടൻ ജയസൂര്യ
- ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനത്തിന് പിന്നാലെ കണ്ണൂർ എഡിഎം മരിച്ച നിലയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us