/indian-express-malayalam/media/media_files/jyXRXv9dWIe8QN2Qq1No.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ് (എക്സ്പ്രസ് വീഡിയോ)
ബെംഗളൂരു നഗരത്തിൽ 48ഓളം സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇ-മെയിലിൽ ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മുഴുവൻ സ്കൂളുകളിലെയും വിദ്യാർഥികളെ ഒഴിപ്പിച്ച് സ്കൂളിൽ വ്യാപകമായ പരിശോധനകൾ നടത്തി. അതേസമയം, ഭീഷണി സന്ദേശം വ്യാജമാണെന്ന് ബെംഗളൂരു പൊലിസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.
"ബെംഗളൂരു നഗരത്തിലെ ചില സ്‌കൂളുകൾക്ക് ഇന്ന് രാവിലെ 'ബോംബ് ഭീഷണി' എന്ന ഇമെയിലുകൾ ലഭിച്ചു. പരിശോധിച്ച് ഉറപ്പിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനുമായി ആന്റി സാബോട്ടേജ്, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡുകൾ തിരച്ചിൽ നടത്തിയിരുന്നു. സംഭവം വ്യാജമാണെന്ന് തോന്നുന്നു. ഇതിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തും, ”അദ്ദേഹം പറഞ്ഞു.
2022ൽ ഒന്നിലധികം സ്കൂളുകളിൽ ലഭിച്ചതിന് സമാനമായ രീതിയിലാണ് ഇ-മെയിൽ മുഖേന ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലിസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ബെംഗളൂരു നഗരത്തിലെ NEEV, KLAY, വിദ്യാശിൽപ്പ് തുടങ്ങിയ സ്കൂളുകളിലാണ് പരിശോധനകൾ നടത്തിയത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. വ്യത്യസ്തമായ ഐപി അഡ്രസ്സുകളിൽ നിന്നാണ് ഇ-മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലിസ് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച ലഭിച്ച ഇ-മെയിലുകൾ ഐപി വിലാസം മറച്ചുവെച്ചാണ് അയച്ചതെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു. അയ്യായിരത്തോളം കുട്ടികൾ വീതം പഠിക്കുന്ന 48ഓളം സ്‌കൂളുകൾ വെള്ളിയാഴ്ച ഭീഷണിയുടെ പശ്ചാത്തലത്തിൽ കുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കാൻ നിർബന്ധിതരായി.
"ഞങ്ങൾ ഇന്ന് സ്കൂളിൽ ഒരു അപ്രതീക്ഷിത സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. അജ്ഞാത സ്രോതസ്സുകളിൽ നിന്ന് സ്കൂളിന് സുരക്ഷാ ഭീഷണിയുണ്ട്. ഞങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് ഞങ്ങൾ മുൻഗണന നൽകുന്നതിനാൽ, വിദ്യാർത്ഥികളെ ഉടൻ പിരിച്ചുവിടാൻ ഞങ്ങൾ തീരുമാനിച്ചു,” NEEV സ്കൂളിൽ നിന്ന് രക്ഷിതാക്കൾക്ക് ലഭിച്ച സന്ദേശത്തിൽ അറിയിച്ചു. “ബോംബ് സ്ക്വാഡിന്റെ ഉപദേശ പ്രകാരമാണ് കുട്ടികളെ വീട്ടിലേക്ക് അയക്കുന്നത്. ഞങ്ങൾ ഭീഷണി വിലയിരുത്തുകയാണ്, പക്ഷേ സുരക്ഷയ്ക്കായി കുട്ടികൾ വീട്ടിലേക്ക് പോകുക,” സ്കൂൾ അധികൃതർ വ്യക്തമാക്കി.
Read More Related Kerala News Here
- കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ട്വിസ്റ്റ്; പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിൽ
- 6 വയസ്സുകാരിയുടെ തട്ടിക്കൊണ്ടു പോകൽ ആസൂത്രിതം; സംഭവം ഇതുവരെ
- കോയമ്പത്തൂരിൽ ജോസ് ആലുക്കാസ് ഷോറൂം കവർച്ച, 200 പവൻ സ്വർണാഭരണങ്ങൾ കവർന്നു
- എന്താണ് റാറ്റ് ഹോൾ ഖനനം, ഉത്തരകാശി ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ നടത്തിയ നിർണ്ണായക രക്ഷാപ്രവർത്തനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us