/indian-express-malayalam/media/media_files/Z5seDfkglsbcTxuPWgIW.jpg)
ഫൊട്ടോ-സ്ക്രീൻഗ്രാബ്
ജയ്പൂർ: രാജസ്ഥാനിലെ നീം കാ താന ജില്ലയിലെ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നതിനെ തുടർന്ന് അപകടത്തിലായി 14 പേർ. ഭൂനിരപ്പിൽ നിന്നും 64 അടി താഴ്ച്ചയിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തിയതായാണ് വിവരം. ഖനിയിലെ തൊഴിലാളികളെ കൂടാതെ കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘത്തിലെ അംഗങ്ങളും ഖേത്രി കോപ്പർ കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും കുടുങ്ങിപ്പോയവരിൽ ഉൾപ്പെട്ടിരുന്നു.
ഖേത്രി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ (എച്ച്‌സിഎൽ) കോലിഹാൻ ഖനിയിൽ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. തുടർന്ന് ആംബുലൻസുകൾ സംഭവസ്ഥലത്ത് എത്തിക്കുകയും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊഴിലാളികൾ നിലവിൽ ഭൂനിരപ്പിൽ നിന്ന് 64 അടി താഴെയാണ്. ഉടൻ തന്നെ എല്ലാവരെയും രക്ഷപ്പെടുത്തി ജയ്പൂരിൽ എത്തിച്ച് ചികിത്സ നൽകും. ഏകദേശം 15 ആംബുലൻസുകൾ സജ്ജമാണ്, രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“രക്ഷാപ്രവർത്തനം തുടരുകയാണ്, ലിഫ്റ്റ് പുറത്തെടുക്കാൻ ഭരണകൂടം പരമാവധി ശ്രമിക്കുന്നു. ഞങ്ങളെല്ലാം രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തതയില്ല. ജനങ്ങൾ സുരക്ഷിതരാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഖേത്രി എംഎൽഎ ധരംപാൽ ഗുർജാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു:
14 പേർ സഞ്ചരിച്ചിരുന്ന ലിഫ്റ്റ് ചങ്ങല പൊട്ടി താഴെ വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘം സ്ഥലത്തുണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.