/indian-express-malayalam/media/media_files/cqaO3bTkVHH5O0T0khzA.jpg)
ഫയൽ ചിത്രം
നാരായൺപൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ സേനാംഗവും എട്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. നാരായൺപൂർ, കൊണ്ടഗാവ്, കാങ്കർ, ദന്തേവാഡ എന്നീ നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡുകളും പ്രത്യേക ടാസ്‌ക് ഫോഴ്‌സും ചേർന്നാണ് സംയുക്ത നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയത്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) 53-ആം കോർപ്‌സിലെ ഉദ്യോഗസ്ഥരും മാവോയിസ്റ്റ് വേട്ടയിൽ ഉൾപ്പെട്ടിരുന്നു.
ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകളുടെ വെടിയേറ്റാണ് ജവാൻ കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇവർ അപകടനില തരണം ചെയ്തതായുമാണ് വിവരം. “ജൂൺ 12 മുതൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്, കൃത്യമായ ഇടവേളകൾക്ക് ശേഷം വെടിവയ്പ്പ് നടക്കുന്നു. ഇതിൽ, ഒരു ഏറ്റുമുട്ടലിൽ, കുറഞ്ഞത് എട്ട് മാവോയിസ്റ്റുകളെങ്കിലും കൊല്ലപ്പെടുകയും ഒരു ജവാന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. മറ്റ് രണ്ട് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്, ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂൺ 12 മുതൽ കുട്ടൂൽ, ഫറസ്ബെഡ, കോഡ്താമേട്ട എന്നിവിടങ്ങളിലാണ് അബുജ്മദിലെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു INSAS റൈഫിൾ, .303 റൈഫിൾ, ബാരൽ ഗ്രനേഡ് ലോഞ്ചർ, ആയുധങ്ങൾ, മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവ സൈന്യം മാവോയിസ്റ്റുകളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ ഈ വർഷം 131 നക്സലുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതേ കാലയളവിൽ 22 സാധാരണക്കാരും 10 സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Read More
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us