scorecardresearch

800 കോടിക്ക് ഇന്ത്യക്കാരനെ റാഞ്ചി; 1670 കോടിക്ക് ആപ്പിൾ ജീവനക്കാരനേയും പൊക്കി മെറ്റ

Trapit Bansal’s Rs 800 crore salary: ഈ ജീവനക്കാർ കരാറിൽ പറയുന്നതിനേക്കാൾ നേരത്തെ കമ്പനി വിട്ടാൽ മുഴുവൻ തുകയും ലഭിക്കില്ല. മാത്രമല്ല കമ്പനി സ്റ്റോക്ക് പ്രകടനം മോശമായാലും ഇവരുടെ പ്രതിഫലത്തെ ബാധിക്കും

Trapit Bansal’s Rs 800 crore salary: ഈ ജീവനക്കാർ കരാറിൽ പറയുന്നതിനേക്കാൾ നേരത്തെ കമ്പനി വിട്ടാൽ മുഴുവൻ തുകയും ലഭിക്കില്ല. മാത്രമല്ല കമ്പനി സ്റ്റോക്ക് പ്രകടനം മോശമായാലും ഇവരുടെ പ്രതിഫലത്തെ ബാധിക്കും

author-image
WebDesk
New Update
Trapit Bansal

Trapit Bansal: (Source: Linkedin)

800 കോടി രൂപ പ്രതിഫലത്തിനാണ് ഓപ്പൺ എഐയിൽ നിന്ന് ഇന്ത്യക്കാരനായ ട്രാപിറ്റ് ബൻസാലയെ മെറ്റയിലേക്ക് മാർക്ക് സക്കർബർഗ് റാഞ്ചിയത്. എന്നാൽ ബൻസാലയെ വമ്പൻ പ്രതിഫലത്തിന് മെറ്റയിലെ സൂപ്പർ ഇന്റലിജൻസ് ടീമിലേക്ക് എത്തിച്ചതിന് പിന്നാലെ 1670 കോടി രൂപ വാഗ്ദാനം ചെയ്ത് ആപ്പിൾ ജീവനക്കാരനായിരുന്ന റുവോമിംഗ് പാംഗിനേയും മാർക്ക് സക്കർബഗ് തന്റെ തട്ടകത്തിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ട്. 

Advertisment

എഐ ലോകത്തെ ഓപ്പൺ എഐയേയും ഗൂഗിളിനേയുമെല്ലാം വെല്ലാനായിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിന് വേണ്ടിയുള്ള ഗവേഷണ വിഭാഗമായി മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്സിന് രൂപം നൽകിയത്. മറ്റേത് കോർപ്പറേറ്റ് ജീവനക്കാരേക്കാളും ലോകത്തിലെ പ്രധാന ബാങ്കുകളുടെ സിഇഒ റോളിലിരിക്കുന്നവരേക്കാളും ഉയർന്ന പ്രതിഫലമാണ് മെറ്റ് സൂപ്പർഇന്റലിജൻസ് ഗ്രൂപ്പിലെ ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. 

Also Read: പാൻ കാർഡ് ഇല്ലേ? 10 മിനിറ്റിൽ ഓൺലൈനിലൂടെ ലഭിക്കും; വഴി ഇങ്ങനെ

എന്നാൽ ഈ ജീവനക്കാരെ ദീർഘ കാലത്തേക്ക് മെറ്റയിൽ നിർത്തുക എന്നത് മുൻപിൽ കണ്ടുള്ള പാക്കേജ് ആണ് ഇവർക്ക് മുൻപിൽ വെച്ചിരിക്കുന്നത്. ഈ ജീവനക്കാർ കരാറിൽ പറയുന്നതിനേക്കാൾ നേരത്തെ കമ്പനി വിട്ടാൽ മുഴുവൻ തുകയും ലഭിക്കില്ല. മാത്രമല്ല കമ്പനി സ്റ്റോക്ക് പ്രകടനം മോശമായാലും ഇവരുടെ പ്രതിഫലത്തെ ബാധിക്കും എന്ന് ബ്ലൂംബെർഗിലെ റിപ്പോർട്ടിൽ പറയുന്നു. 

Advertisment

Also Read: ഇലക്ട്രിക് കാറിനായി വായ്പ നോക്കുകയാണോ? ബാങ്കുകളുടെ മുൻഗണന ഇവർക്ക്

ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലാണ് ഐഐടി കാണ്‍പുരില്‍ നിന്ന് ബൻസാൽ ബിരുദം നേടിയത്. ഇതിന് ശേഷം മെഷീന്‍ ലേണിങ്, ഡീപ്പ് ലേണിങ് എന്നിവയിലെ സ്‌പെഷ്യലൈസേഷനിലൂടെ കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി എടുത്തു. മസാച്യുസെറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയില്‍ നിന്നാണ് ബൻസാൽ പിഎച്ച്ഡി നേടിയത്. 

ഗൂഗിള്‍,  ഓപ്പണ്‍ എഐ, മൈക്രോസോഫ്റ്റ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് നാച്വറല്‍ ലാംഗ്വേജ് പ്രോസസിങിന് വേണ്ടിയുള്ള ഡീപ്പ് ലേണിങില്‍ ബൻസാൽ പരിശീലനം നേടിയിട്ടുണ്ട്..

Also Read:ജോൺ എബ്രഹാമിന്റെ ആസ്തി എത്രയാണെന്നറിയാമോ?

നാല് വർഷ കാലത്തേക്കുള്ള പാക്കേജ് ആണ് ബൻസാൽ ഉൾപ്പെടെ ഈ ടീമിലുള്ളവർക്ക് മെറ്റ് നൽകിയിരിക്കുന്നത് എന്നാണ് വിവരം. ജോയിനിങ് ബോണസിന് പുറമെ കമ്പനിയുടെ ഓഹരിയും മെറ്റ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Read More: രവീണ ടണ്ടന്റെ കടൽക്കരയിലെ 70 കോടിയുടെ ബംഗ്ലാവ് വീട്; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: